ഇരുമ്പ് നെറ്റ് ഉപയോഗിച്ച് മനോഹരമായ ഗാര്‍ഡന്‍ ടവര്‍ ഉണ്ടാക്കാം
പൂന്തോട്ടത്തില്‍ വ്യത്യസ്ത ആഗ്രഹിക്കുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ സ്വന്തമായി ഉണ്ടാക്കാവുന്ന ഒന്നാണ് ഗാര്‍ഡന്‍ ടവര്‍. ഇരുമ്പ് നെറ്റ് ഇതിനായി ആവശ്യമാണ്.
നമുക്ക് ആവശ്യമുള്ള വലിപ്പത്തില്‍ നീളവും വീതിയും കണക്കാക്കി നെറ്റ് മുറിച്ചെടുക്കുക. ഇതിനെ കെട്ടുകമ്പി ഉപയോഗിച്ച് വൃത്താകൃതിയില്‍ ഉറപ്പിച്ചു കെട്ടുക.
വലിയ ഒരു ചെടിച്ചട്ടിക്കുള്ളിലെയ്ക്ക് ഈ നെറ്റ് ഇറക്കി വെക്കുക. ഇതിനു ചുറ്റിലും മണ്ണ് ഇട്ടു മറിഞ്ഞു വീഴാത്ത വിധത്തില്‍ നെറ്റിനെ ഉറപ്പിച്ചു നിര്‍ത്തുക. ഇതിലേയ്ക്ക് ഹാങ്ങിംഗ് ചെടിച്ചട്ടികളില്‍ മനോഹരമായ ചെടികള്‍ വെച്ച് ഗാര്‍ഡന്‍ ടവര്‍ ഉണ്ടാക്കി എടുക്കാം.
ഇരുമ്പ് നെറ്റിനു നല്ല കട്ടിയില്‍ പെയിന്റ് അടിക്കുവാന്‍ ശ്രദ്ധിക്കണം. കാരണം മഴ കൊള്ളുന്ന സ്ഥലത്താണ് ഈ ഗാര്‍ഡന്‍ ടവര്‍ സ്ഥാപിക്കുന്നത് എങ്കില്‍ തുരുമ്പ് പിടിക്കുവാന്‍ സാധ്യതയുണ്ട്.
ചെടികള്‍ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധിക്കണം. യോജിക്കുന്ന നിറങ്ങളില്‍ ഉള്ള ചെടികള്‍ വേണം ഓരോ നിരയിലും വെക്കുവാന്‍. ചെടി ചട്ടികള്‍ തമ്മില്‍ ആവശ്യത്തിനുള്ള വിടവ് ഉണ്ടായിരിക്കണം.
ഇത്പോലെ ഇരുമ്പ് നെറ്റ് ഉപയോഗിച്ച് ഗാര്‍ഡന്‍ ടവര്‍ ഉണ്ടാക്കുനത് വീഡിയോ ആയി കാണാം.
Good, shall contact..where in Pattanbi
ReplyDelete