അരീക്ക പാം നശിച്ചുപോവാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഇന്‍ഡോര്‍ ആയി വളര്‍ത്തുവാന്‍ നല്ലൊരു ചെടിയാണു അരീക്ക പാം. യെല്ലോ പാം, ബട്ടർഫ്ലൈ പാം എന്നിങ്ങനെ പല പേരുകളില്‍ ചില സ്ഥലങ്ങളില്‍ ഈ ചെടി അറിയപ്പെടാറുണ്ട്. ഏറ്റവും നല്ല ഒരു എയർ പ്യൂരിഫയര്‍ ചെടിയാണ് അരീക്ക പാം
ഈ ചെടി ഇൻഡോറായി വളർത്തുവാനായിട്ടാണ് പലരും ഇഷ്ടപ്പെടുന്നത്. എന്നാൽ വളർത്തുമ്പോൾ ചെറിയ ശ്രദ്ധ നല്‍കിയില്ലങ്കില്‍ കാലക്രമേണ പൂർണ്ണമായും നശിച്ചു പോകാന്‍ സാധ്യതയുണ്ട്.
ചെടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം കുറച്ച് വലിപ്പമുള്ള , ഏകദേശം രണ്ടടി പൊക്കമുള്ള ചെടികൾ വാങ്ങാൻ ശ്രദ്ധിക്കുക. ചെറിയ ചെടികൾ നശിച്ചുപോകാന്‍ സാധ്യത വളരെ കൂടുതലാണ്.
ഇൻഡോർ ആയി കുറച്ചെങ്കിലും സൂര്യപ്രകാശം കിട്ടുന്ന വിധത്തിൽ വേണം ഈ ചെടി വെക്കുവാൻ. സൂര്യപ്രകാശം ഇല്ലാത്ത സ്ഥലത്ത് ഈ ചെടികൾ വച്ചാൽ കുറച്ചു മാസങ്ങൾ കൊണ്ടു തന്നെ വളർച്ച മുരടിച്ചു നശിച്ചുപോകും.
ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടല്ല ഇത് സംഭവിക്കുന്നത്. കുറച്ചു മാസങ്ങൾ കൊണ്ട് ഇലകള്‍ മുരടിച്ചു ചെടി പോവുകയുള്ളു. ഇനി അങ്ങനെയുള്ള സ്ഥലത്ത് മാത്രമേ വെക്കാൻ സാധിക്കുന്നുള്ളൂ എങ്കിൽ ആഴ്ചയിൽ രണ്ടു ദിവസം പുറത്ത് നേരിട്ടുള്ള സൂര്യപ്രകാശം കൊള്ളാതെ വെക്കുക .
മറ്റൊരു കാര്യം വെള്ളം കൂടിപ്പോയാൽ ഈ ചെടി നശിച്ചുപോകും. അതിൻറെ ലക്ഷണം തുടങ്ങുന്നത് ഇലകളുടെ നിറവ്യത്യാസം കൊണ്ടാണ്. ചെറിയ മഞ്ഞനിറം ഇലകളുടെ അഗ്രഭാഗത്ത് കണ്ടുതുടങ്ങും.
മണ്ണ് ഉണങ്ങിയതിനുശേഷം മാത്രം നനച്ച് കൊടുക്കുക ഇടുക. അല്ലെങ്കിൽ മൂന്ന് ദിവസത്തിലൊരിക്കൽ നനച്ചു കൊടുക്കുക.
ചെടി നശിച്ചു പോകാനുള്ള മറ്റൊരു കാരണം ഫംഗൽ ഇൻഫെക്ഷൻ ആണ് കൃത്യമായി ഇടവേളകളില്‍ ഫങ്ങിസൈട് വെള്ളത്തിൽ കലക്കി കൊടുക്കണം.
ഇന്‍ഡോര്‍ ആയി വെക്കുമ്പോല്‍ ചൂട് കൂടുതല്‍ അനുഭവപ്പെടുന്ന സ്ഥലത്ത് വെക്കരുത്. ഇലകള്‍ ഉണങ്ങി പോകും. സിറ്റ് ഔടിലും ബാല്‍ക്കണിയിലും വെച്ച് വളര്‍ത്തുവാന്‍ ഏറ്റവും മനോഹരമാണ് അരീക്ക പാം.
കൂടുതല്‍ ചെടി വിശേഷങ്ങള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/KzeYFAi10DZFTk8EZeWYNN
No comments