Latest Updates

ചാണകം വളമായി ചെടികള്‍ക്ക് ഇങ്ങിനെ കൊടുക്കരുത്


ചാണകം കൊടുത്ത ചെടികള്‍ നശിച്ചു പോയി എന്ന് പലരും പറയുന്നുണ്ട്. എല്ലാ ചെടികള്‍ക്കും ഈ പ്രശ്നം ഇല്ലങ്കിലും മൃദു തണ്ടുള്ള  ഇലച്ചെടികൾ ആണ്  കൂടുതലും ഇങ്ങനെ നശിച്ചു പോകുന്നത്. അതുപോലെതന്നെ റോസ്, അദീനിയം, ഓർക്കിഡ് തുടങ്ങിയ ചെടികളും ചാണകം കൊടുക്കുമ്പോൾ നശിച്ചുപോകുന്നതായി പറഞ്ഞിട്ടുണ്ട്.

ഒന്നാമതായി അറിഞ്ഞിരിക്കേണ്ട കാര്യം നേരിട്ടുള്ള ഒരു വളം എന്നതിനേക്കാൾ ചാണകം ഒരു മീഡിയം ആണ്.  അതായത് നടീൽ മിശ്രിതത്തിൽ, പ്രത്യേകിച്ച് മണ്ണിൽ ഉള്ള സൂക്ഷ്മ ജീവികൾക്ക് വളരുവാനുള്ള സാഹചര്യമാണ് ചാണകം ഒരുക്കുന്നത്.

ഈ സൂക്ഷ്മ ജീവികളാണ് മണ്ണിൽ ചെടികൾക്ക് വേണ്ട പോഷകങ്ങൾ ഉൽപാദിപ്പിക്കുന്നത്.  ഇതാണ് ശരിക്കും ചാണകം വളമായി കൊടുക്കുമ്പോൾ സംഭവിക്കുന്നത്.

ചെടികൾ നശിച്ചു പോകാനുള്ള കാരണം പച്ചചാണകം  അതേപോലെ എടുത്തു ചെടികളുടെ ചുവട്ടിൽ തണ്ടില്‍ മുട്ടിച്ചു ഇടുന്നത് കൊണ്ടാണ്. ഒരു കാരണവശാലും പച്ചച്ചാണകം അതേപോലെ ചെടികളുടെ ചുവട്ടിൽ ഇടാതിരിക്കുന്നതാണ് നല്ലത്. പകരം വെള്ളത്തിൽ കലക്കി അതിൻറെ തെളി മൂന്നു ദിവസങ്ങൾക്കുശേഷം വെള്ളവുമായി ചേർത്ത് ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം.

അതുപോലെതന്നെ തന്നെ 10 - 15 ദിവസം കഴിഞ്ഞു വെള്ളം വലിഞ്ഞ ചാണകം ചെടികള്‍ക്ക് നേരിട്ട് നല്‍കാം. നേരിട്ട് വെയിലില്‍ ഇടാതിരിക്കുക. ഒരുപാട് ഉണങ്ങി കുറേ മാസങ്ങള്‍ കഴിഞ്ഞ് നിറം മാറി പോകുന്ന ചാണകപൊടിയുടെ ഗുണങ്ങള്‍ നഷ്ട്ടപെടാം.

പകരം പച്ചചാണകം കൂട്ടിയിട്ടു വെള്ളം വലിയാന്‍ അനുവദിക്കുക. മുകളില്‍ ചാക്കുകളോ പടുതയോ കൊണ്ട് മൂടിയിടണം. ഇങ്ങിനെ കിടന്നു പൊടിഞ്ഞു കിട്ടുന്ന ചാണകപൊടിക്കാണ് ഗുണം കൂടുതല്‍.

പച്ച ചാണകത്തിൽ നിരവധി ബാക്ടീരിയകളുടെയും ഫങ്ങസിന്റെയും സാനിധ്യം ഉണ്ട്. ഇവ  ചെടിയെ ആക്രമിച്ചു നശിപ്പിക്കുന്നു. പെട്ടന്നു ഒരു ദിവസം കൊണ്ട് വാടി പോകുന്നതാണ് പച്ച ചാണകത്തില്‍ നിന്നുള്ള കീടങ്ങളുടെ ആക്രമണത്തിന്റെ ലക്ഷണം.

പച്ച ചാണകം ചെടികള്‍ക്ക് കൊടുത്ത് ചെടി നശിച്ചു പോയിട്ടുള്ളവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക. കൂടുതല്‍ അറിവുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/KzeYFAi10DZFTk8EZeWYNN

No comments