ഗ്രോബാഗിലെയും ചട്ടികളിലെയും നടീല്‍ മിശ്രിതം മാറ്റുക.
പച്ചകറികളും ചെടികളുമൊക്കെ ഗ്രോ ബാഗിലും ചെടി ചട്ടിയിലും വളര്‍ത്തുന്നവര്‍ പറയുന്ന ഒരു കാര്യമാണ് തുടര്‍ച്ചയായി കൃഷി ചെയ്യുമ്പോള്‍ വിളവ് അല്ലങ്കില്‍ പൂക്കള്‍ കുറഞ്ഞുപോകുന്നു എന്നത്.
പ്രധാനമായും ടെറസ്സില്‍ കൃഷി ചെയ്യുന്നവര്‍ക്കാണ് ഈ ഒരു പ്രശ്നം ഉണ്ടാവുക. ഒരു ഗ്രോ ബാഗിലെ നടീല്‍ മിശ്രിതം ഏറ്റവും സംബുഷ്ട്ടിയോടെ നിലനില്‍ക്കുനതിനു ഒരു പരിധിയുണ്ട്.
മണ്ണിലെ സൂഷ്മജീവികളാണ് ഒരു സസ്യത്തിന് വേണ്ട പകുതിയോളം പോഷകങ്ങളെ ഉത്പാധിപ്പിക്കുനത്. ബാക്കിയുള്ളത് മണ്ണില്‍ നിന്ന് നേരിട്ടും വെള്ളത്തില്‍ നിന്നുമാണ് ലഭിക്കുനത്.
നമ്മള്‍ ഒരു പച്ചക്കറി നടുമ്പോള്‍ മണ്ണ് മാത്രം ഇട്ട് മറ്റു വളങ്ങള്‍ ഒന്നും ഇട്ടിലങ്കിലും അവ വളര്‍ന്നു തുടങ്ങും. പക്ഷെ കുറച്ചു മാസം കഴിയുമ്പോള്‍ വളര്‍ച്ച മുരടിച്ചു പോകും. അതിനര്‍ത്ഥം ആ മിശ്രിതത്തില്‍ ഉള്ള പോഷകങ്ങള്‍ തീര്‍ന്നു എന്നുള്ളതാണ്.
അതിനു വേണ്ടിയാണ് ചാണകപൊടി , മണ്ണിരകമ്പോസ്റ്റ് ,എല്ലുപൊടി തുടങ്ങിയവ നടീല്‍ മിശ്രിതത്തിന്റെ കൂടെ ചേര്‍ത്ത് കൊടുക്കുന്നത്. പക്ഷേ ഏകദേശം രണ്ടു വര്ഷം ആകുമ്പോള്‍ ഈ മിശ്രിതത്തിന്റെ പരാമാവധി ആയുസ് എത്തും.
പിന്നീട് ആ ചെടിക്കുവേണ്ട എല്ലാ പോഷകങ്ങളും / വളങ്ങളും കൃത്യമായ അളവില്‍ കൃത്യമായ സമയത്ത് കൊടുത്ത് കൊണ്ടേ ഇരിക്കണം. അല്ലങ്കില്‍ ചെടി മുരടിച്ചു വിളവൊക്കെ പകുതിയില്‍ താഴെയാകും.
അതുകൊണ്ടാണ് നടീല്‍ മിശ്രിതം ഒരിക്കല്‍ ഉപയോഗിച്ചത് പിന്നീട് നടാനായി എടുക്കരുത് എന്ന് പറയുന്നത്. നമുക്കറിയാം ഗ്രോ ബാഗിന്റെയൊക്കെ പരമാവധി കാലാവധി 2 വര്‍ഷമാണ്. അത് കളയുമ്പോള്‍ അതിലുള്ള പഴയ മിശ്രിതവും വലിയ ഏതെങ്കിലും മരങ്ങളുടെ ചുവട്ടില്‍ ഇടുക. പുതിയ ഗ്രോ ബാഗില്‍ ഇപ്പോഴും പുതിയ മണ്ണും വളങ്ങളും നിറക്കുക.
പ്രതേകിച്ചു നഗരപ്രദേശങ്ങളില്‍ ടെറസിലും ബാല്‍ക്കണിയിലും കൃഷി ചെയ്യുനവര്‍ക്കാണ് മണ്ണ് കിട്ടാന്‍ പ്രയാസം. പക്ഷെ ഇപ്പോള്‍ പല നെഴ്സരികളിലും നടീല്‍ മിശ്രിതമായി തന്നെ വാങ്ങാന്‍ ലഭിക്കും.
നിലത്ത് നടുന്ന കൃഷികള്‍ക്കു ഇങ്ങിനൊരു പ്രോബ്ലം വരില്ല. കാരണം മണ്ണിരകളും കരിയില വീണഴുകുന്നതും ഒക്കെയായി നില മണ്ണിന്റെ സമ്പുഷ്ടീകരണം എപ്പോഴും പ്രകൃത്യാ പരമായി നടന്നുകൊണ്ടേയിരിക്കും.
ഈ കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ചെടികള്‍ക്കും റീ - പോട്ടിംഗ് എന്ന രീതി അവലബിക്കുന്നത്. ഇനി വലിയ പ്ലാസ്റ്റിക് ബാരല്‍ പോലുള്ളവയില്‍ ടെറസ്സില്‍ ഒക്കെ കൃഷി ചെയ്യുന്ന പഴ വര്‍ഗ്ഗങ്ങള്‍ റീ- പോട്ടിംഗ് കുറച്ചു പാടാകും. അതിനു ചെയ്യവുന്ന മാര്‍ഗ്ഗം വളങ്ങള്‍ ഒക്കെ ഇട്ടു കഴിഞ്ഞതിനു ശേഷം കുറച്ചു പുതിയ മണ്ണ് കൂടി ഇട്ടു കൊടുക്കാം.
ചുരുക്കി പറഞ്ഞാല്‍ കൃഷി ചെയുമ്പോള്‍ നില മണ്ണില്‍ അല്ലാതെ കൃഷി ചെയ്യുമ്പോള്‍ രണ്ടു വര്ഷം കൂടുമ്പോള്‍ എങ്കിലും പുതിയ മണ്ണോടു കൂടിയ നടീല്‍ മിശ്രിതം ഇട്ടു കൊടുത്താല്‍ വിളവുകള്‍ ചെലവ് കുറച്ചു , അതിന്റെ പരാമാവധി നമുക്ക് ലഭിക്കും . അല്ലങ്കില്‍ ഒരേ നടീല്‍ മിശ്രിതം വീണ്ടും വീണ്ടും ഉപയോഗിച്ചാല്‍ എല്ലാ പോഷകങ്ങളും ഇട്ടു കൊടുത്തു കൊണ്ടെയിരിക്കുമ്പോള്‍ ചിലവും അതിനനുസരിച്ച് കൂടും.
കൂടുതല്‍ കൃഷി വിശേഷങ്ങള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/H7cYw9jHiCKD4NHgx30qB3
No comments