Latest Updates

മാവ് പൂത്താല്‍ പുഴു ശല്യം ഇല്ലാതിരിക്കാന്‍ ഇങ്ങിനെ ചെയ്തോളു

വീട്ടില്‍ ഉണ്ടാവുന്ന മാങ്ങയില്‍ പുഴു ശല്യം ഉണ്ടോ ? എന്നാല്‍ ഈ കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്‌താല്‍ അടുത്ത ഏപ്രില്‍ മേയ് മാസങ്ങളില്‍ പുഴു കുത്താത്ത മാങ്ങാ കിട്ടും 

കേരളത്തില്‍ മാവ് പൂക്കുന്ന സമയം ആണിപ്പോള്‍. ഒട്ടേറെ ആള്‍ക്കാരുടെ അനുഭവമാണ് വീട്ടിലെ മാവില്‍ ഉണ്ടാവുന്ന മാങ്ങകള്‍ പുഴു കുത്തി പോവുന്നു എന്നുള്ളത്. ഒരു മാങ്ങയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ പലപ്പോഴായി ഉണ്ടാവുന്ന പുഴുക്കള്‍ ഉണ്ട്. പ്രധാനമായും ബട് മാവില്‍ ആണ് ഈ പ്രശ്നം കൂടുതല്‍.

മാവില്‍ പൂക്കള്‍ ഉണ്ടാവുന്ന സമയം മുതല്‍ പ്രതിരോധിച്ചാല്‍ ഒരു പരിധിവരെ പുഴു കുത്താത്ത മാങ്ങകള്‍ കിട്ടും. ഇപ്പോള്‍ നിങ്ങളുടെ വീട്ടിലെ മാവില്‍ നോക്കുക. മാമ്പൂക്കള്‍ ഇട്ടു തുടങ്ങിയിട്ടുണ്ടാവും.

പ്രധാനമായും രണ്ടു തരത്തില്‍ മാങ്ങയില്‍ പുഴുക്കള്‍ ഉണ്ടാവുന്നു. ഒന്ന് പൂക്കള്‍ വിരിയുമ്പോള്‍  ഈച്ചകള്‍ വന്നു മുട്ടയിട്ടു പോകുന്നത്, രണ്ടാമത് മാങ്ങ വലുതാവുമ്പോള്‍ മാങ്ങയില്‍ കുത്തുന്ന കായീച്ചകളുടെ മുട്ട വിരിഞ്ഞ് ഉണ്ടാവുന്ന പുഴുക്കള്‍.

ഒന്നാമത്തെ ആക്രമണത്തില്‍ ഉള്ള പുഴുക്കള്‍ ഉണ്ടാവുന്നത് മങ്ങാണ്ടിക്ക് ഉള്ളില്‍ കാണപ്പെടും. പുറമേ ഒന്നും അറിയുവാന്‍ ഉണ്ടാവില്ല. മാങ്ങ പഴുത്തു കഴിഞ്ഞു മുറിച്ചു നോക്കുമ്പോള്‍ മാത്രമേ അറിയൂ . മങ്ങാണ്ടിക്കുള്ളില്‍ ആണ് ഇവയുടെ വാസം. മാങ്ങണ്ടിക്കുള്ളിലെ കട്ടി കുറഞ്ഞ ഭാഗങ്ങളും പുറമെയുള്ള മാംസളമായ ഭാഗങ്ങളും ഇവ തിന്നു തീര്‍ക്കും.

രണ്ടാമത്തെ ആക്രമണം കായീച്ചകളുടെതാണ്. മാങ്ങാ വളര്‍ന്നു മൂപ്പെതുനതിനു മുന്പ് ഇവ കുത്തി മുട്ടകള്‍ ഉള്ളില്‍ നിക്ഷേപിക്കും. ഈ ഈച്ചകള്‍ മാങ്ങയില്‍ വന്നിരിക്കുനത് പലരും കണ്ടിട്ടുണ്ടാവും. ഈ മുട്ടകള്‍ മാങ്ങാ മൂപെതുമ്പോള്‍ വിരിഞ്ഞു പഴുക്കുന്ന ഭാഗങ്ങള്‍ പുഴുക്കള്‍ തിന്നു തീര്‍ക്കും.

ഈ രണ്ടു തരത്തില്‍ ഉള്ള പുഴുക്കളും മാങ്ങ തിന്നുന്നത് വിളഞ്ഞു പഴുക്കുവാന്‍ തുടങ്ങുന്ന സമയത്താണ്. കാരണം സ്ഥിരമായി പുഴുകുത്തുന്ന മാവിലെ മാങ്ങ അച്ചാര്‍ ഇടുന്ന പരുവത്തില്‍ പറിച്ചു നോക്കു. അവയ്ക്ക് ഒരു കുഴപ്പവും കാണുകയില്ല.

ഈ ഡിസംബര്‍ ജനുവരി മാസങ്ങളില്‍ ചെയ്യേണ്ടത് മാവിന്റെ പൂക്കുലകളെ ആക്രമിക്കുന്ന ഈച്ചകളെ നശിപ്പിക്കുക എന്നതാണ്. അതിനായി രണ്ട് ജൈവ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. 

ഒന്ന് ഫിറമോണ്‍ ട്രാപ് ആണ്. മിക്കവര്‍ക്കും അറിയുന്നതാവും ഈ ട്രാപിനെ പറ്റി. ഇവ വാങ്ങി മാവില്‍ കെട്ടി തൂക്കി ഇടുക. മാവിലെയ്ക്ക് വരുന്ന ഈച്ചകളെ ആകര്‍ഷിച്ചു അവയെ ഈ ട്രാപ്പിനു ഉള്ളില്‍ ആക്കി നശിപ്പിക്കുനതാണ് ഇവയുടെ പ്രവര്‍ത്തനരീതി.

ഇത് തൂക്കി 10 - 15 ദിവസങ്ങള്‍ കൊണ്ട് തന്നെ നിരവധി ഈച്ചകള്‍ അതില്‍ വന്നു ചത്തു വീഴുന്നത് കാണുവാന്‍ സാധിക്കും. ഓണ്‍ലൈന്‍ ആയി 2 ഫിറമോണ്‍ ട്രാപ്  വാങ്ങാന്‍ ക്ലിക്ക് ചെയ്യുക 

രണ്ടാമത്തെ മാര്‍ഗ്ഗം മാവിന്റെ അടിയില്‍ നന്നായി പുക ഇട്ടു കൊടുക്കുക എന്നതാണ്. അതുവഴി മാവില്‍ വരുന്ന ഈച്ചകളെ അകറ്റാം. മുഴുവന്‍ സമയം പുകയിടുക എന്നത് അപ്രയോഗീകമായ്തിനാല്‍ ഒന്നാമത്തെ മാര്‍ഗ്ഗം തന്നെയാണ് കൂടുതല്‍ ഫലപ്രദം. 

എല്ലാവര്ക്കും അറിയുന്ന പോലെ നമ്മുടെ വിപണികള്‍ എത്തുന്ന മാങ്ങകളില്‍ നല്ലൊരു പങ്കും അയല്‍ സംസ്ഥാനങ്ങളില്‍ വാണിജ്യ പരമായി കൃഷി ചെയ്യുന്നതാണ്. ഇവയ്ക് കെമിക്കല്‍ തളിച്ചാണ് ഈച്ചകളെ അകറ്റുന്നത്. അത് ചിലപ്പോള്‍ ആരോഗ്യത്തിനു ഹാനികരമായേക്കാം.

ഈ ഒരു ഒന്നാമത്തെ പ്രധിരോധ രീതിയില്‍ പകുതി വരെ പുഴു കുത്താതെ മാങ്ങകളെ സംരക്ഷിക്കാം. രണ്ടാമത്തെ പ്രധിരോധ രീതി മാങ്ങ വിളയുന്ന സമയത്ത് അതായത് മാര്‍ച്ച് മാസം മുതല്‍ ചെയ്യേണ്ടതാണ്. അതിനെപറ്റി വിശദമായ പോസ്റ്റ്‌ പിനീട് ഇടാം. 

എല്ലാ പോസ്റ്റുകളും മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/H7cYw9jHiCKD4NHgx30qB3

No comments