Latest Updates

മുള കൊണ്ട് പ്ലാന്റെര്‍ ഉണ്ടാക്കുന്നത് കാണാം.

ചെടികള്‍ മുള കൊണ്ടുള്ള ഹാങ്ങിംഗ് പ്ലാന്ടരില്‍ വളര്‍ന്നു നിക്കുന്നത് കാണാന്‍ മനോഹരമാണ്. വളരെ എളുപ്പത്തില്‍ ഇത് ഉണ്ടാക്കി എടുക്കാം.

ഇതിനായി വലിപ്പം ഉള്ള മുള നമുക്ക് ആവശ്യമുള്ള നീളത്തില്‍ മുറിച്ചു എടുക്കാം. മുക്കാല്‍ അടി , ഒരടി നീളമൊക്കെ ധാരാളമാണ്. മുളമുട്ട് കൂട്ടിയാണ് മുറിക്കുനതെങ്കില്‍ അത് അടിഭാഗമായി ഉപയോഗിക്കാം.

മുളമുട്ടു പെട്ടന്ന് ദ്രവിച്ചു പോകുന്ന ഇനം മുളകള്‍ ആണങ്കില്‍ ഈ മുളയുടെ ഉള്ളില്‍ കടത്തി വെക്കാവുന്ന രീതിയില്‍ ഉള്ള ചിരട്ട എടുക്കുക. നല്ലത് പോലെ വൃത്തിയാക്കി മുള പൊട്ടി പോകാത്ത വിധത്തില്‍ ഉള്ളിലേക്ക് കടത്തി വെക്കുക.

മുളയുടെ ഭംഗി കൂട്ടാന്‍ വുഡ് വാര്‍ണിഷ് അല്ലങ്കില്‍ പെയിന്റുകള്‍ അടിച്ചു കൊടുക്കാം. നടീല്‍ മിശ്രിതം നിറച്ചു ഭംഗിയുള്ള ചെടികള്‍ ഈ ബാംബു പ്ലാന്ടരില്‍ നടാം.

ഹാങ്ങര്‍ കൊണ്ട് തൂക്കി ബാല്‍ക്കണിയിലും കാര്‍ പോര്‍ച്ചിലുമൊക്കെ ഇട്ടാല്‍ കാണാന്‍ മനോഹരമാവും. ഇത് ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം. 

കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക. 

ചെടികളുടെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുകhttps://chat.whatsapp.com/H7cYw9jHiCKD4NHgx30qB3

No comments