Latest Updates

സോപ്പ് ലായനി കീടനാശിനി ഉണ്ടാക്കുന്ന വിധം

ചെടികളില്‍ കാണുന്ന മീലിബഗ്സിനെയും സ്പൈടെര്‍ മൈറ്റ്സിനെയും ഒക്കെ നശിപ്പിക്കുവാന്‍ ഉപകാരപ്രദമായ കീടനാശിനിയാണ്‌ സോപ്പ് ലായനി. വളരെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കി എടുക്കാം.

ഇതിനായി സോപ്പ് അലങ്കില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ലിക്വിഡ് ഡിഷ്‌ വാഷ്‌, വെളിച്ചെണ്ണ എന്നിവ ആവശ്യമാണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ലിക്വിഡ് സോപ്പും ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും എടുത്ത് നന്നായി കൂട്ടി ഇളക്കുക.

ഇലകളിലും തണ്ടുകളിലും ഈ ലായനി പറ്റിപിടിച്ചു ഇരിക്കുവാന്‍ വേണ്ടിയാണ് വെളിച്ചെണ്ണ ചേര്‍ക്കുന്നത്. ഈ ലായനിയെ ഒരു സ്പ്രേയറില്‍ ആക്കി ചെടികളില്‍ തളിക്കുക. ഇലകളുടെ അടിവശത്തും തളിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മീലി ബഗ്സിന്റെയും മറ്റു കീടങ്ങളുടെയും നിരന്തരമായ ആക്രമണമുള്ള ചെടികളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഇ ലായനി തളിച്ച് കൊടുക്കണം. പച്ചക്കറികളിലും കീടങ്ങളെ അകറ്റാന്‍ ഇതുപയോഗിക്കാം.


No comments