ചെടിച്ചട്ടികള്‍ തടി കൊണ്ടുള്ള ബോക്സില്‍ വെച്ച് ഭംഗി കൂട്ടാം
തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങളുടെ തടി കൊണ്ടുള്ള ബോക്സിൽ ഇറക്കി വെക്കുന്ന ചെടിച്ചട്ടികളിൽ ചെടികൾ വളർന്നു നിൽക്കുന്നത് കാണാൻ അതിമനോഹരമാണ്.
പ്രത്യേകിച്ച് ഇൻഡോർ ചെടികളുടെ ക്രമീകരണത്തിൽ തടികൾ കൊണ്ടുള്ള ബോക്സുകളുടെ ക്രമീകരണം വളരെ ട്രെൻഡിങ് ആയി മാറികൊണ്ടിരിക്കുകയാണ്.
ഭിത്തിയില്‍ ഉറപ്പിക്കുന്ന തടികൊണ്ടുള്ള മാതൃകകളും, സിറ്റ് ഔട്ടിലും ബാൽക്കണിയിലും വെക്കാൻ പറ്റുന്ന തടികൊണ്ടുള്ള ഉള്ള ബോക്സുകളും ഇപ്പോൾ വിപണിയിലുണ്ട്.
വളരെക്കാലം കാലം നീണ്ടു നിൽക്കുന്ന തടികൾ വേണം ഇതിനായി തിരഞ്ഞെടുക്കാൻ. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായത് തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങളാണ്.
ചെടികൾക്ക് വെള്ളം ഒഴിക്കുമ്പോൾ നനവ് പറ്റിയാലും പ്രത്യേകിച്ച് കുഴപ്പം ഒന്നും ഈ തടികള്‍ക്കു വരില്ല. പ്ലൈ വൂഡ് കൊണ്ടുള്ള ആകര്‍ഷണീയമായ ചെടി ബോക്സുകള്‍ ഉണ്ടങ്കിലും വെള്ളം വീണാല്‍ കുറച്ചു കാലം കഴിയുമ്പോള്‍ അത് കുത്തല്‍ വീണു നശിക്കുവാന്‍ സാധ്യതയുണ്ട്.
പുതിയ വീടുകളുടെ ഇന്റീരിയര്‍ ഡെക്കറെഷനില്‍ വ്യത്യസ്തങ്ങളായ വൂഡ് ബോക്സുകള്‍ പ്രത്യേകം പ്രാധാന്യം ഉള്ളതാണ്. കടും നിറത്തില്‍ ഉള്ള ചട്ടികള്‍ ഇങ്ങിനുള്ള ബോക്സുകളില്‍ ഇരിക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്.
300 രൂപയ്ക്ക് മുതല്‍ തേക്ക് തടികള്‍ കൊണ്ട് ഗാര്‍ഡന്‍ സ്ടാണ്ടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ജിതേഷിന്റെ വ്യത്യസ്തങ്ങളായ മാതൃകകള്‍ വീഡിയോ ആയി കാണാം.
No comments