Latest Updates

പന്തുകളില്‍ പത്തുമണി ചെടികള്‍ വളര്‍ത്താം

വളരെ എളുപ്പത്തില്‍ നമുക്ക് വളര്‍ത്തി എടുക്കുവാന്‍ പറ്റുന്ന ചെടിയാണ് പത്തുമണി. അതുകൊണ്ട് തന്നെയാണ് വ്യത്യസ്തതയ്ക്കുവേണ്ടി പൂന്തോട്ടത്തില്‍ ഉണ്ടാക്കുന്ന വിവിധ മാതൃകകളില്‍ പത്തുമണി ചെടികള്‍ നടാനായി തിരഞ്ഞെടുക്കുന്നത്.

ഈ മാതൃകയില്‍ കുട്ടികള്‍ ഉപയോഗിച്ച് കഴിഞ്ഞതോ, വളരെ വിലക്കുറവില്‍ കടകളില്‍ വാങ്ങുവാന്‍ കിട്ടുന്ന പ്ലാസ്റിക് പന്തുകള്‍ ആണ് പത്തുമണി ചെടി നടാനായി തിരഞ്ഞെടുത്തിരിക്കുനത്.

നല്ല നിറങ്ങള്‍ ഉള്ള പന്തുകള്‍ ആണെങ്കില്‍ കാണാന്‍ മനോഹരമായിരിക്കും. ഒരു ഭാഗത്ത്‌ കുറച്ചു വലിപ്പം ഉള്ള ദ്വാരം ഉണ്ടാക്കുക. നടീല്‍ മിശ്രിതം നിറക്കുന്നതും വെള്ളവും വളവുമൊക്കെ ഇട്ടു കൊടുക്കുവാനും പാകത്തില്‍ ഉള്ളതായിരിക്കണം.

അതുപോലെ തന്നെ തൂക്കിയിടാനുള്ള വള്ളിയും ഈ ദ്വാരത്തില്‍കൂടി ഉള്ളിലേയ്ക്ക് കടത്തണം. ഒരു ചെറിയ കമ്പി കുറുകെ വെച്ചോ പ്ലാസ്റ്റിക്‌ കുപ്പിയുടെ മുകള്‍ ഭാഗം ഉള്ളിലേയ്ക്ക് കടത്തിയോ വള്ളി അതില്‍ കെട്ടി ഉറപ്പിക്കാം.

പന്തുകളുടെ വശങ്ങളില്‍ ആവശ്യമായ അകലത്തില്‍ പത്തുമണി ചെടിയുടെ തണ്ടുകള്‍ കടക്കുന്ന വിധത്തില്‍ ചെറിയ ദ്വാരങ്ങള്‍ ഇട്ടു കൊടുക്കണം. നടീല്‍ മിശ്രിതം നിറച്ചതിനു ശേഷം ചെടികള്‍ നടാം. 

പന്തിന്റെ നിറത്തിന് അനുയോജ്യമായ നിറങ്ങളില്‍ ഉള്ള പൂക്കള്‍ ഇടുന്ന ചെടികള്‍ നടുകയാണെങ്കില്‍ കാണാന്‍ അടിപൊളിയാവും. കാര്‍ പോര്ചിലും ബാല്‍ക്കണിയിലും സിറ്റ് ഔട്ടിലുമൊക്കെ ഈ മാതൃക തൂക്കി ഇടുന്നത് വീടിന്റെ തന്നെ ഭംഗി കൂട്ടും .

ഈ മാതൃകയുടെ വീഡിയോ കാണാം.

കൂടുതല്‍ ചെടി കാഴ്ചകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/H7cYw9jHiCKD4NHgx30qB3

1 comment: