Latest Updates

എപ്പീഷ്യ ചെടി വര്‍ഷം മുഴുവന്‍ പൂക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.

അധികം പരിചരണം ഇല്ലാതെ വളര്‍ത്താന്‍ പറ്റുന്ന ചെടിയാണ് എപ്പീഷ്യ. തൂക്കു ചെടിയായിട്ടും നില മണ്ണിലും, ചെടിച്ചട്ടിയിലും അതുപോലെ തന്നെ കല്ല്‌ കൊണ്ടുള്ള മതിലുകളുകളിലും( കയ്യാല ) ഈ ചെടി വളര്‍ത്താന്‍ സാധിക്കും.

പലരും അഭിമുഖീകരിക്കുന്ന ഒരു കാര്യമാണ് എപ്പീഷ്യ ചെടികള്‍ ഒരു സമയം കഴിഞ്ഞാല്‍ നശിച്ചു പോകുന്നത്. പ്രധാനമായും പുറത്തുള്ള പൂന്തോട്ടങ്ങളില്‍ വളര്‍ത്തുന്ന ചെടികള്‍ക്കാണ് ഇങ്ങിനെ സംഭവിക്കുന്നത്‌. 

ഇതിന്റെ പ്രധാന കാരണം വെയിലിന്റെയും മഴയുടെയും അളവില്‍ ഉണ്ടാവുന്ന മാറ്റമാണ്. നേരിട്ടുള്ള വെയില്‍ ഇഷ്ട്ടപെടാത്ത സസ്യമാണിത്. അതുപോലെ തന്നെ തണ്ടുകളിലും ഇലകളിലും ജലം സംഭരിച്ചു വെക്കുന്ന ചെടിയുമാണിത്. 

വയലറ്റ് ഫ്ലെയിം എന്നും അറിയപ്പെടുന്ന ഈ ചെടികളുടെ ഇലകളാണ് ഭംഗി കൂട്ടുന്നത്‌. ചെറിയ പൂക്കള്‍ ആണ് ഉണ്ടാവുക. കൂടുതലും ചുവന്ന നിറത്തില്‍ ഉള്ള പൂക്കള്‍ ആണ് കണ്ടു വരുന്നത്. പല നിറത്തില്‍ ഉള്ള ഇലകളും ഉണ്ട്.

എപ്പീഷ്യ ചെടികള്‍ നടാനായി മണല്‍ കൂടുതല്‍ ഉള്ള മണ്ണ് വേണം. വെള്ളം കെട്ടി കിടക്കാതിരിക്കാന്‍ ആണ് ഇങ്ങിനെയുള്ള മിശ്രിതം എടുക്കുന്നത്. ഈ ചെടിക്ക് ഏറ്റവും നല്ല വളം ചാണക പൊടിയാണ്. ചാണക പൊടി കൂട്ടി ഇളക്കി നടീല്‍ മിശ്രിതം തയാറാക്കാം.

വേരോട് കൂടിയ ചെറിയ തണ്ടുകള്‍ നടാം. വളരെ വേഗം പുതിയ തൈകള്‍ വളര്‍ന്നു വരും. നീണ്ടു വളരുന്ന തണ്ടുകളില്‍ നിന്നും വേരുകള്‍ പൊട്ടി അവിടെ നിന്നാണ് തൈകള്‍ ഉണ്ടാവുക. ഇങ്ങിനെ വളരുന്ന തണ്ടുകളാണ് തൂക്കു ചട്ടികളില്‍ നിന്നും താഴേയ്ക്ക് വളര്‍ന്നു ചെടിയെ മനോഹരമാക്കുനത്.

നല്ല വെളിച്ചം ചെടി വളരുവാന്‍ ആവശ്യമാണ്‌. എന്നാല്‍ നേരിട്ടുള്ള സൂര്യപ്രകാശം അടിക്കാതിരിക്കുനത് നല്ലതാണ്. പ്രത്യേകിച്ച് ഉച്ചയ്ക്ക് പതിനൊന്നു മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെയുള്ള വെയില്‍ അടിക്കാതെ ഇരുന്നാല്‍ ചെടി നശിച്ചു പോവില്ല.

കുറച്ചു മാസങ്ങള്‍ക്കൊണ്ട് തന്നെ ചെടിചട്ടി തിങ്ങി നിറഞ്ഞു ചെടി വളരും. സെല്‍ഫ് വാട്ടറിംഗ് പോട്ട് ഈ ചെടി നടുവാന്‍ വളരെ ഉചിതമാണ്. കാരണം ചെടി ചട്ടിക്കു മുകളില്‍ കൂടി വെള്ളം ഒഴിക്കുമ്പോള്‍ തണ്ട് ചീയല്‍ ഉണ്ടായി ചെടി നശിച്ചു പോവാറുണ്ട്.

മണ്ണ് വരണ്ടു തുടങ്ങുമ്പോള്‍ മാത്രം വെള്ളം ഒഴിക്കുക. വെള്ളം കൂടിയാല്‍ ചെടി നശിച്ചു പോകും. അതുപോലെ തന്നെ മഴ കൂടുതല്‍ കൊണ്ടാലും ചെടി ചീഞ്ഞു പോകും. 

നേരിട്ടുള്ള വെയിലും മഴയും കൊള്ളാതെ സിറ്റ് ഔട്ട്‌, ബാല്‍ക്കണി തുടങ്ങിയ സ്ഥലങ്ങളില്‍ ചെടി വളര്‍ത്തിയാല്‍ എല്ലാ സമയത്തും കരുത്തോട് കൂടിത്തന്നെ ചെടിച്ചട്ടി നിറഞ്ഞു ചെടി ഉണ്ടാവും. 

കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/H7cYw9jHiCKD4NHgx30qB3വീഡിയോകള്‍ കാണുവാന്‍ youtube ചാനല്‍ സന്ദര്‍ശിക്കുക.https://www.youtube.com/channel/UCuvGD7Fv_as-d1ARygiz4fA

No comments