മനോഹരമായ ചെടികള്‍ കൊണ്ട് സിറ്റ് ഔട്ട് ഭംഗി കൂട്ടാം
വീട്ടിലെ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലം ആണ് സിറ്റ് ഔട്ട്. പൂമുഖം എന്ന് വേണമെങ്കില്‍ പറയാം. വീട്ടിലേയ്ക്കൊരു അഥിതി വരുമ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി അനുഭവപ്പെടാന്‍ ചെയ്യേണ്ട കാര്യമാണ് അനുയോജ്യമായ ചെടികള്‍ കൊണ്ട് സിറ്റ് ഔട്ട് അലങ്കരിക്കുക എന്നത്.
സിറ്റ് ഔട്ടില്‍ വെക്കുവാന്‍ ചെടികള്‍ തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം. മീഡിയം സൂര്യപ്രകാശം ആവശ്യമുള്ള ചെടികളാണ് ഇവിടെ വെച്ച് വളര്‍ത്താന്‍ പാടുള്ളൂ.
മിക്കവാറും വീടുകളുടെ മുന്‍വശം കിഴക്ക് ഭാഗത്തിന് അഭിമുഖമായിട്ടയിരിക്കും ദര്‍ശനം ഉണ്ടാവുക. അല്ലങ്കില്‍ തെക്ക് വശത്ത് കൂടെയും വടക്ക് വശത്ത് കൂടെയും രാവിലെയുള്ള സൂര്യപ്രകാശം പൂമുഖത്തേയ്ക്കു കടന്നു വരുന്ന വിധത്തില്‍ ആവും നിര്‍മ്മാണം.
ഇങ്ങിനെയുള്ള സിറ്റ് ഔട്ടാണ് ചെടികള്‍ വളര്‍ത്തുവാന്‍ ഏറ്റവും അനുയോജ്യം. കാരണം അതിരാവിലെയുള്ള ചൂട് ഇല്ലാത്ത സൂര്യ രശ്മികള്‍ ഈ ചെടികള്‍ക്ക് ലഭിക്കും. ഏകദേശം 2 - 3 മണിക്കൂര്‍ ഇങ്ങിനെ നേരിട്ടുള സൂര്യപ്രകാശം ചെടികള്‍ക്ക് ലഭിക്കും.
അതുകൊണ്ട് തന്നെ പച്ചപ്പ് കൂടുതല്‍ വരുന്ന ഇലചെടികളും, ഓര്‍ക്കിഡ്, സാന്സിവേരിയ, ആന്തൂറിയം, zz പ്ലാന്റ്, പാം ഇനങ്ങള്‍, സ്പൈടെര്‍ പ്ലാന്റ്, അഗ്ലോണിമ, മണി പ്ലാന്റ്, ഫേന്‍സ്, കലേടിയം തുടങ്ങിയവ സിറ്റ് ഔട്ടില്‍ വെക്കാം.
അതുപോലെ തന്നെ സിറ്റ് ഔട്ടിനു മുന്‍ഭാഗത്തു തൂക്ക് ചെടികള്‍ വളര്‍ത്തുന്നതും മനോഹരമാണ്. ടര്‍ട്ടില്‍ വൈന്‍, എപേഷ്യ, വാണ്ടെരിംഗ് ജ്യു, മുതലായവ വളര്‍ത്താം.
മുള്ളുകള്‍ വരുന്ന ചെടികള്‍ സിറ്റ് ഔട്ടില്‍ വളര്‍ത്തുന്നത് നല്ലതല്ല. അതുപോലെ തന്നെ കുട്ടികള്‍ ഉള്ള വീടാണെങ്കില്‍ ഇലയും കറയും ഒന്നും ദോഷം ചെയ്യാത്ത ഇനം ചെടികള്‍ മാത്രമേ വെക്കാവു.
ഒരു സിറ്റ് ഔട്ടില്‍ വെച്ചിരിക്കുന്ന ചെടികള്‍ കാണാം.
No comments