മൊക്കാറ ഓര്‍ക്കിഡ് നടുന്ന വിധം
ചെടിച്ചട്ടിയിലും മണ്ണിലും നടാൻ പറ്റുന്ന ഓർക്കിഡ് ആണ് മൊക്കാറ. മനോഹരമായ പൂക്കള്‍ ഇടുന്ന ഇവ നടാനായി ആവശ്യമുള്ള സാധനങ്ങൾ തൊണ്ട് കഷണങ്ങളാക്കിയത്, കരി, ഓടിന്റെ കഷണങ്ങൾ എന്നിവയാണ്.
ചെടിച്ചട്ടിയിലാണ് ഓർക്കിഡ് നടുന്നതെങ്കിൽ വെള്ളം നല്ലതുപോലെ വാർന്നു പോകാൻ വേണ്ടിയുള്ള ദ്വാരങ്ങളുള്ള ചട്ടി ആയിരിക്കണം. നടുന്നതിനു മുൻപ് ഉണങ്ങിപ്പോയ വേരുകൾ ഉണ്ടെങ്കിൽ അവയെ മുറിച്ചുമാറ്റുക.
ഏറ്റവും താഴെ ഭാഗത്തുള്ള ഇലകള്‍ ചട്ടിക്കുളില്‍ വരുന്നവ ഉണ്ടങ്കില്‍ അവയും മുറിച്ചു മാറ്റാം. ചട്ടിയുടെ ഏറ്റവും അടിയിൽ ഓടിൻറെ കഷണങ്ങൾ നിരത്തി കൊടുക്കുക.
അതിൻറെ മുകളിലേക്ക് ചെടിയെ ഇറക്കിവെക്കുക. ചുറ്റിലും തൊണ്ടിന്റെ കഷണങ്ങള്‍ കൊണ്ട് നല്ലതുപോലെ ഉറപ്പിക്കുക. അതിന് മുകൾഭാഗത്ത് കരി നിരത്തി കൊടുക്കുക.
നീളമുള്ള തണ്ട് ആണെങ്കിൽ മറിഞ്ഞു പോകാതിരിക്കാൻ താങ്ങ് കമ്പ് കൊടുക്കേണ്ടത് ആവശ്യമാണ്. നല്ലത്പോലെ വെയിൽ ആവശ്യമുള്ള ചെടിയാണിത്. 50 മുതൽ 70 ശതമാനം വരെ വെയില്‍ കിട്ടിയാൽ മാത്രമേ നല്ലതുപോലെ പൂക്കള്‍ ഉണ്ടാവുകയുള്ളൂ.
മാസത്തിൽ ഒരു തവണയെങ്കിലും ഫംഗിസൈട് തളിച്ചുകൊടുക്കണം. വെള്ളം തളിച്ചു കൊടുക്കുമ്പോൾ വേരുകളിലും ഇലകളിലും വീഴുന്നതുപോലെ തന്നെ തളിച്ചു കൊടുക്കുക.
No comments