മണ്ണിലാതെ ഗ്രോബാഗില്‍ പച്ചക്കറികൾ കൃഷി ചെയ്യാം
പച്ചക്കറികള്‍ കൃഷി ചെയ്യുവാനായി ഇനി മണ്ണിന്റെ ആവശ്യം ഇല്ല. പകരം കരിയില ആണ് ഇതിന് പ്രധാനമായും വേണ്ടത്. അതോടൊപ്പം തന്നെ ചാണകപ്പൊടിയും അത്യാവശ്യമാണ്.
പുളി, മാവ് എന്നിവയുടെ ഒഴിച്ച് ബാക്കി എല്ലാ മരങ്ങളുടെയും, അതുപോലെതന്നെ പച്ചക്കറികളുടെയും ഉണങ്ങിയ ഇലകൾ ഇതിനായി ഉപയോഗപ്പെടുത്താം.
കരിയില ഉപയോഗിച്ച് ഗ്രോബാഗ് നിറക്കുമ്പോൾ പച്ചക്കറികളുടെ വേര് ഓടുവാൻ വളരെ നല്ലതാണ്. കരിയില നന്നായി ഉണങ്ങിയത് വേണം മിശ്രിതം ഉണ്ടാക്കാനായി തെരഞ്ഞെടുക്കുവാൻ.
അതുപോലെതന്നെ ഉണങ്ങിയ ചാണകപ്പൊടി സ്യൂഡോമോണസ് എന്നിവയും ആവശ്യമാണ്. ശീമക്കൊന്നയുടെ ഇല ഉണ്ടങ്കില്‍ രോഗങ്ങളെ പ്രതിരോധിക്കാൻ വളരെ നല്ലതാണ്. വലിയ ഇലകളെ ചെറിയ കഷണങ്ങളാക്കി ഇടണം.
ഈ മിശ്രിതം ഗ്രോബാഗിൽ നിറച്ചതിനു ശേഷം നന്നായിട്ട് അമര്ത്തി കൊടുക്കണം. പരമാവധി അളവിൽ മിശ്രിതം ഉള്ളില്‍ ചെല്ലണം. കരിയില വളരെ നല്ലൊരു വളം ആയതുകൊണ്ട് ഇങ്ങനെയുള്ള രീതിയില്‍ നടുന്ന പച്ചക്കറികൾക്ക് നല്ല വിളവ് ലഭിക്കും.
ടെറസിന് മുകളിൽ വെക്കുന്ന ഗ്രോബാഗുകൾ അധികം ഭാരം ഇല്ലാത്തതിനാൽ എടുത്തുമാറ്റാനും വളരെ എളുപ്പമാണ്. ഇങ്ങനെ കരിയില ഉപയോഗിച്ച് ഗ്രോബാഗ് നിറക്കുന്ന രീതി വീഡിയോ ആയി കാണാം.
കൂടുതൽ കാർഷിക അറിവുകൾക്കായി ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/HEk73jyOuNXCfK8mrlPQA6
No comments