Latest Updates

വീട് അടിപൊളിയാക്കുന്ന ഗാബിയോൺ പൂന്തോട്ടം ഉണ്ടാക്കുന്നത് പഠിക്കാം

ചെറിയ പെബിൾസ് മുതൽ ആകർഷകമായ വലിയ കല്ലുകൾ വരെ ഉപയോഗിച്ച് പൂന്തോട്ടം മനോഹരമാക്കി എടുക്കുന്ന രീതിയാണ് ഗാബിയോണ്‍ എന്ന് പറയുന്നത്. പ്രത്യേകിച്ച് അലങ്കാര മത്സ്യകുളങ്ങള്‍ക്കു ചുറ്റും ഇതുപോലെ ഉണ്ടാക്കുന്നത് കാണാന്‍ കിടു ആണ്.

നല്ല ഭംഗിയുള്ള പെബിൾസിന് ഇടയിൽ ചെടികൾ പൂത്തു നിൽക്കുന്നത് കാണാൻ വളരെ മനോഹരമാണ്. സിറ്റൗട്ടിലും  ബാൽക്കണിയിലും വെക്കാവുന്ന ചെറിയ ഗാബിയോൺ നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കി എടുക്കാം.

ഈ രീതിയിൽ മിനി ഗാബിയോൺ ഉണ്ടാക്കുവാൻ വേണ്ടി ആവശ്യമുള്ളത് ഒരിഞ്ച് അല്ലെങ്കിൽ അര ഇഞ്ച് വലിപ്പത്തിലുള്ള ഇരുമ്പ് നെറ്റ് ആണ്.  ഇരുമ്പ് നെറ്റ് കൊണ്ട് 2 ചുറ്റ് ഉണ്ടാക്കേണ്ടത് ആവശ്യമാണ്. ഇതിൻറെ ഇടയിലേക്കാണ് പേബിൾസ് നിറച്ചു കൊടുക്കുന്നത്.

നമ്മൾ വെക്കുവാൻ ഉദ്ദേശിക്കുന്ന ചെടിച്ചട്ടിയുടെ വലിപ്പത്തിന് അനുസരിച്ചുള്ള  ഒരു ചുറ്റ് ഉണ്ടാക്കിയെടുക്കുക. ചട്ടിയുടെ പൊക്കത്തിന് ഒപ്പമുള്ള നെറ്റ് മതിയാകും.

ഇനി പേബിൾസ് ഇടാനുള്ള ഗ്യാപ്പ് അനുസരിച്ച് പുറമേയുള്ള വലിയ ചുറ്റ് ഉണ്ടാക്കിയെടുക്കുക.  ചുവടുവശം കമ്പികൾ  തമ്മില്‍ വളച്ച് ഉറപ്പിക്കുക. നെറ്റിന്റെ ഇടയിൽ കൂടി പുറത്തേക്ക് പോകാത്ത  വലിപ്പത്തിലുള്ള പേബിൾസ് വേണം എടുക്കേണ്ടത്.

രണ്ടു ചുറ്റിനും ഇടയിലേക്ക് പെബിൾസ് നിറച്ചതിനു ശേഷം ചെടികൾ നട്ട ചട്ടി  ഇതിനുള്ളിൽ ഇറക്കിവെക്കാം. ഇടത്തരം വലിപ്പത്തിലുള്ള ചെടിച്ചട്ടികൾ  മതിയാവും. ഈ രീതിയിൽ ചെടികൾ വളർന്ന് പൂത്തുനിൽക്കുന്നത് കാണാൻ വളരെ മനോഹരമാണ്.

ഉണ്ടാക്കുന്ന രീതി വീഡിയോ ആയി കാണാം.


കൂടുതല്‍ ചെടി വിശേഷങ്ങള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/HEk73jyOuNXCfK8mrlPQA6

No comments