ദീര്‍ഘനാള്‍ ഭംഗിയുള്ള പൂക്കളുള്ള ഫലനോപ്സിസ് ഓര്‍ക്കിഡ് വളര്‍ത്താം
ആറു മാസത്തോളം ഭംഗിയുള്ള പൂക്കളുമായി നില്‍ക്കുന്ന ഓര്‍ക്കിഡ് ഇനം ആണ് ഫലനോപ്സിസ് ഓര്‍ക്കിഡ്. കൃത്യമായ പരിചരണം മനസ്സിലാക്കിയാല്‍ ചെടികളെ ഇഷ്ട്ടപെടുന്ന ഏതൊരാള്‍ക്കും വീട്ടില്‍ നട്ട് പിടിപ്പിക്കാവുന്നതാണ്.
പൂമ്പാറ്റകളുടെ ആകൃതിയില്‍ ആണ് ഈ ഇനം ഓര്‍ക്കിടിന്റെ പൂക്കള്‍ ഉണ്ടാവുക. നിരവധി നിറങ്ങളില്‍ ഇവയുണ്ട്. ഇലകള്‍ വലിപ്പമുള്ള നല്ല കടും പച്ച കളറില്‍ ഉള്ളതാണ്.
ഫലനോപ്സിസ് ഓര്‍ക്കിഡ് നടാനായി വേണ്ടത് ചെറിയ ഉണങ്ങിയ മരകഷണങ്ങള്‍, കരി, ഓടിന്റെ കഷണങ്ങള്‍, തൊണ്ട് തുടങ്ങിയവയാണ്. കൂടെ സ്പാഗ്നം മോസ് ലഭ്യമാണെങ്കില്‍ നല്ലത്. ഓണ്‍ലൈനില്‍ ഇത് വാങ്ങാന്‍ കിട്ടും. ഓര്‍ക്കിടിന് ഈര്‍പ്പം നിലനിര്‍ത്തുവാന്‍ ആണ് ഇതുപയോഗിക്കുന്നത്.
ഓര്‍ക്കിഡ് ചെടികള്‍ നടാനായുള്ള ചെടി ചട്ടികള്‍ നോക്കി വാങ്ങുക. ഇപ്പോള്‍ പല മാതൃകയില്‍ ഉള്ള ഓര്‍ക്കിഡ് ചട്ടികള്‍ വിപണിയില്‍ ലഭ്യമാണ്. വേരുകള്‍ പുറത്തേയ്ക്ക് വളരുവാനും ഉതകുന്ന തരത്തില്‍ ഉള്ളതാണിത്. അകവശം
കാണാവുന്ന സുതാര്യമായ ചെടിചട്ടികളും ഓര്‍ക്കിഡ് നടാനായി ലഭ്യമാണ്
വെള്ളം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, വെള്ളം കുറഞ്ഞു പോയാലും കൂടുതലായി പോയാലും ഓർക്കിഡുകൾ നശിച്ചുപോകും. അതുകൊണ്ട് എപ്പോഴും വെള്ളം ഒഴിക്കുന്നതിനു മുമ്പായി ചെടിച്ചട്ടിയിലെ നനവ് പരിശോധിക്കേണ്ടതാണ്.
നോക്കിയാൽ ചിലപ്പോള്‍ മനസ്സിലാവും. അല്ലെങ്കിൽ വിരൽകൊണ്ട് നനവ് ഉണ്ടോയെന്നു തൊട്ടു നോക്കുക. ആവശ്യമുണ്ടെങ്കിൽ മാത്രം വെള്ളം ഒഴിച്ചുകൊടുക്കുക. വെള്ളം കുറഞ്ഞു പോയി എന്ന് അറിയാനുള്ള മറ്റൊരു മാർഗമാണ് ഇലകളുടെ അറ്റം ചുരുണ്ടതുപോലെ കാണപ്പെടും.
അതുപോലെതന്നെ സുതാര്യമായ ചെടിച്ചട്ടി ആണെങ്കിൽ വേരുകൾ ശ്രദ്ധിക്കുക. വേരുകൾ ഇളം പച്ച കളർ ആണെങ്കിൽ നമ്മൾ വെള്ളം ഒഴിക്കുന്നത് കൃത്യമായ അളവിൽ ആണ്. നിറം മാറിയെങ്കിൽ വെള്ളത്തിൻറെ അളവ് കുറഞ്ഞു പോയി എന്നാണർത്ഥം.
മറ്റൊരു കാര്യം വെള്ളം കൊടുക്കുന്നത് ഒരിക്കലും ചെടിയുടെ മുകളിൽ കൂടി ഒഴിച്ചു കൊടുക്കരുത്. കാരണം ഇലകള്‍ക്കും തന്ടിനും ഇടയിൽ വെള്ളം കെട്ടി കിടന്നാൽ ചെടി അഴുകി പോകാനുള്ള സാധ്യത കൂടുതലാണ്. ചെടി ചട്ടിക്ക് ഉള്ളിലേയ്ക്ക് നേരിട്ട് ഒഴിച്ച് കൊടുക്കുക.
ഇൻഡോർ ആയും ഔട്ട്ഡോർ ആയി വളർത്താവുന്ന ചെടിയാണ് ഫലനോപ്സിസ് ഓര്‍ക്കിഡ്. അകത്തളങ്ങളിൽ ആണ് വെക്കുന്നതെങ്കിൽ മുറിയിലെ താപനില 20 മുതൽ 30 ഡിഗ്രി വരെ ഓർക്കിഡ് വളരുവാൻ നല്ലതാണ്.
പുറത്താണ് വളര്‍ത്തുന്നത് എങ്കിൽ നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന രീതിയിൽ വെക്കരുത്. ചെടികൾ നശിച്ചു പോകും. അതുപോലെതന്നെ മഴ നനയുന്ന സ്ഥലങ്ങളിലും വെക്കരുത്.നേരിട്ട് അടിക്കാത്ത പ്രകാശമാണ് ഈ ചെടികൾ വളരുവാന്‍ വേണ്ടത്.
വളര്ച്ചക്കായി ഓർഗാനിക്, കെമിക്കൽ വളങ്ങളും കൊടുക്കാം. തേങ്ങാവെള്ളം, കഞ്ഞിവെള്ളം, മുട്ടയുടെ തോട് പൊടിച്ചത്, പഴത്തൊലിയുടെ വളം തുടങ്ങിയവ കൊടുക്കാം. അതുപോലെതന്നെ NPK 20: 20:20 കൊടുക്കാം.
ഓർക്കിഡിന് ഉണ്ടാവുന്ന രോഗങ്ങൾ സാധാരണ ഫംഗസ് ബാധയാണ്. ഇതിനെ പ്രതിരോധിക്കാൻ ആയിട്ട് കൃത്യമായ ഇടവേളകളിൽ ഫംഗിസൈടുകള്‍ കൊടുക്കാവുന്നതാണ്.
ഇത്തരത്തിലുള്ള പരിചരണങ്ങൾ ഉണ്ടെങ്കിൽ ഏതൊരാൾക്കും ഫലനോപ്സിസ് ഓര്‍ക്കിഡ്എളുപ്പത്തിൽ വളർത്തിയെടുക്കാം. ദീർഘനാൾ നിൽക്കുന്ന പൂക്കൾ തന്നെയാണ് ഈ ചെടിയുടെ ഏറ്റവും വലിയ ആകർഷണം.
കൂടുതല്‍ ചെടിവിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/HEk73jyOuNXCfK8mrlPQA6
ഈ ചെടിയുടെ പരിചരണം വീഡിയോ ആയി കാണാം
സ്പഗ്നം മോസ് ഓണ്‍ലൈന്‍ ആയി വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക
No comments