Latest Updates

പീസ് ലില്ലിയില്‍ കൂടുതല്‍ പൂക്കള്‍ ഉണ്ടാവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

മനോഹരമായ വെളുത്ത പൂക്കൾ ഇടുന്ന ചെടിയാണ് പീസ് ലില്ലി. മിക്കവാറും ആൾക്കാർ indoor plant ആയിട്ട് വളർത്തുന്ന ഒന്നാണിത്. നല്ല കടും പച്ചനിറത്തിലുള്ള ഇലകൾക്ക്  ഇടയിലൂടെ പൂത്തുനിൽക്കുന്ന വെളുത്ത പൂക്കൾ ഈ ചെടിയുടെ അഴക് വർദ്ധിപ്പിക്കുന്നു.

പക്ഷെ പലരും പറയുന്ന ഒരു കാര്യമാണ് പീസ് ലില്ലിയില്‍ പൂക്കൾ ഇടുന്നില്ല   എന്നുള്ളത്.  അകത്തളങ്ങളിൽ വക്കുമ്പോൾ മിക്കവാറും ആവശ്യമുള്ളത്ര സൂര്യപ്രകാശം ലഭിക്കാത്തതുകൊണ്ടാണ് ആണ് ഈ ചെടിയിൽ പൂക്കൾ ഇടാത്തത്.

ഇങ്ങനെയുള്ള ചെടികൾ വീട്ടിൽ ഉണ്ടെങ്കിൽ രാവിലെ ഉള്ള ഇളംവെയിൽ കൊള്ളുന്ന രീതിയിൽ ഈ ചെടിയെ മാറ്റിവെയ്ക്കുക.   അതുമല്ലെങ്കിൽ  പുറത്ത് 11 മണി വരെയുള്ള വെയിൽ കിട്ടുന്ന സ്ഥലത്ത് ഈ ചെടിയെ കുറച്ചുകാലത്തേക്ക് വയ്ക്കുക.

ആവശ്യത്തിനുള്ള വെള്ളം ലഭിച്ചില്ലെങ്കിൽ ഈ ചെടിയുടെ ഇലകൾ വാടി താഴേക്ക് തൂങ്ങിക്കിടക്കും.  അങ്ങനെ ഉണ്ടാവാതിരിക്കാൻ കൃത്യമായ അളവിലുള്ള വെള്ളം എല്ലാ ദിവസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

അതുപോലെതന്നെ ഉച്ചയ്ക്കുള്ള ചൂടുകൂടിയ നേരിട്ടുള്ള സൂര്യപ്രകാശം അടിച്ചാലും ഈ ചെടിയുടെ ഇലകൾ വാടിപ്പോകും. നല്ല ആരോഗ്യമുള്ള ഒരു ചെടി അഞ്ചുവർഷം വരെ വരെ നിറയെ പൂക്കളുമായി നല്ല ഭംഗിയായി വളരുന്നതാണ്.

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പീസ്‌ ലില്ലിയില്‍ നിറയെ പൂക്കള്‍ ഉണ്ടാവും. ഈ ചെടിയുടെ പരിചരണം വീഡിയോ ആയി കാണാം. 

കൂടുതൽ ചെടി വിശേഷങ്ങൾ മൊബൈലിൽ ലഭിക്കുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/HEk73jyOuNXCfK8mrlPQA6

No comments