Latest Updates

ചെറിയ ചിലവിൽ ചെടിച്ചട്ടി നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം

ചെറിയൊരു പരിശ്രമം ഉണ്ടങ്കില്‍ വളരെ ചിലവ് കുറഞ്ഞു നമുക്ക് ആവശ്യമുള്ള വലിപ്പത്തില്‍ ചെടിചട്ടികള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കി എടുക്കാം.ഇതിനായി സിമന്റും എംസാൻഡും ആവശ്യമാണ്.

അതുപോലെതന്നെ  നമ്മൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ചെടിച്ചട്ടിയുടെ 2 പ്ലാസ്റ്റിക് മാതൃകകള്‍ ആവശ്യമാണ്.  എംസാൻഡും സിമൻറും 2 :1 എന്ന അളവിലെടുക്കുക.

ഇനി പ്ലാസ്റ്റിക് മാതൃകയിൽ  പുറത്തു വെക്കുന്നതിന്റെ ഉള്ളിലും അകത്ത് വെക്കുന്നതിന് പുറത്തും എണ്ണ പുരട്ടണം.  ഉപയോഗിച്ച എഞ്ചിൻ ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

സിമൻറും എംസാൻഡും വെള്ളം ചേർത്തിളക്കി കുഴമ്പ് പരുവത്തിലാക്കുക. അത് പുറത്തുവരുന്ന പ്ലാസ്റ്റിക് ചെടിച്ചട്ടിയുടെ ഉള്ളിലേക്ക് ഒഴിച്ചു കൊടുക്കുക. അകത്ത് വെക്കാൻ ഉദ്ദേശിക്കുന്ന ചെടിച്ചട്ടിയുടെ ഉള്ളിൽ മണൽ അല്ലങ്കില്‍ മെറ്റല്‍ നിറച്ച് ഭാരമുള്ളതാക്കി  സിമൻറ് ഒഴിച്ച ചെടിചട്ടിയിലേക്ക്  ഇറക്കിവെക്കുക.

ചെടിച്ചട്ടിയുടെ ഉയരത്തിൽ കൃത്യമായി സിമൻറ് വന്നു എന്ന് ഉറപ്പുവരുത്തുക .ഇനി ഇത് രണ്ടു ദിവസം വെയില്‍ കൊള്ളാത്ത രീതിയിൽ വയ്ക്കുക. രണ്ടുദിവസത്തിനുശേഷം ഉണങ്ങി എന്ന് ഉറപ്പായാൽ പ്ലാസ്റ്റിക് ചട്ടികള്‍ ഇളക്കിയെടുക്കുക.

ഇപ്പോൾ കിട്ടുന്ന സിമൻറ് ചട്ടി  അഞ്ച് ദിവസം വെള്ളത്തിൽ മുക്കി  വെക്കുക. ഇതിൻറെ ബലം കൂട്ടുവാൻ ആയിട്ടാണ് ഇങ്ങിനെ ചെയ്യേണ്ടത്. അല്ലങ്കില്‍ ചിലപ്പോൾ വിണ്ടു പോകുവാൻ സാധ്യതയുണ്ട്.

ഈ ചെടിച്ചട്ടികളില്‍ ആകർഷകമായ പെയിൻറ് അടിച്ച് മനോഹരമായ ചെടികൾ നടാം. ഇങ്ങനെ ചെടിച്ചട്ടി നിർമ്മിക്കുന്നതിന്റെ  വീഡിയോ കാണാം. 

കൂടുതൽ ചെടി വിശേഷങ്ങൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/HpMPRoUBYFf5FiCfsmaSde

No comments