എന്താണ് ഫംഗിസൈഡ് ? ആവശ്യകതയും ഉപയോഗവും അറിയാം
ചെടികളും പച്ചക്കറികളും കൃഷി ചെയ്യുന്നവർ തീർച്ചയായിട്ടും അറിഞ്ഞിരിക്കേണ്ടതാണ് ഫംഗിസൈഡ് ഉപയോഗം. കേരളത്തിലെ കാലാവസ്ഥയിൽ പച്ചക്കറികളും ചെടികളും നശിച്ചു പോകുന്നതിന്റെ ഒരു പ്രധാന കാരണം ഫംഗല്‍ രോഗങ്ങളാണ്.
മിക്കവാറും എല്ലാത്തരം ചെടികളിലും ഫംഗൽ രോഗങ്ങൾ കണ്ടുവരാറുണ്ട്. എങ്ങനെ ഇതിനെ തിരിച്ചറിയാം ?
ചെടികളിലെ ഇല ചുരുളല്‍, വളർച്ച മുരടിക്കൽ, ഇലകൾ മഞ്ഞ നിറത്തിൽ ആയി പോകുന്നത് തുടങ്ങിയവയെല്ലാം ഫംഗല്‍ രോഗങ്ങളുടെ ലക്ഷണങ്ങൾ ആണ്. ഈ ഫംഗസുകളെ പ്രധിരോധിക്കുവാന്‍ ആണ് ഫംഗിസൈഡ് ഉപയോഗിക്കുനത്.
രണ്ടു തരത്തില്‍ ഉള്ള ഫംഗിസൈഡ് ഉണ്ട്. കോൺടാക്ട് ഫംഗിസൈഡ് ,സിസ്റ്റമിക് ഫംഗിസൈഡ്. കോൺടാക്ട് ഫംഗിസൈഡ്ഇലകളിലും തണ്ടുകളിലും തളിച്ചു കൊടുക്കുമ്പോൾ പുറമെയുള്ള രോഗങ്ങളെ പ്രതിരോധിക്കും.
സിസ്റ്റമിക്ഫംഗിസൈഡ് ചെടി ആഗിരണം ചെയ്തു ഫംഗൽ രോഗങ്ങളെ ഉള്ളില്‍ നിന്ന് തന്നെ പ്രതിരോധിക്കുന്നു. പ്രധാനമായി ഓർക്കേണ്ട കാര്യം രോഗങ്ങൾ വന്നു കഴിഞ്ഞതിനുശേഷം ഉപയോഗിച്ചാല്‍ രോഗങ്ങളുടെ തീവ്രത കുറയ്ക്കാൻ മാത്രമേ ഉപകരിക്കൂ. അപ്പോഴേക്കും ചെടിയുടെ കുറച്ച് ഭാഗങ്ങൾ എങ്കിലും കേട് വന്നിട്ടുണ്ടാവും.
ചെടി നട്ടു വളർന്നു തുടങ്ങുമ്പോൾ മുതൽ കൃത്യമായ ഇടവേളകളിൽ ഫംഗിസൈഡ് തളിച്ച് കൊടുക്കണം. അപ്പോള്‍ മാത്രമേ ഈ രോഗങ്ങളെ പ്രതിരോധിക്കുവാന്‍ സാധിക്കുകയുള്ളൂ.
ഉപയോഗിക്കേണ്ട അളവ് പായ്ക്കറ്റുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലെങ്കിൽ അര ടീസ്പൂൺ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികൾക്കും പച്ചക്കറികൾക്കും തളിച്ച് കൊടുക്കാം.
ചെടികളുടെ ഇലകളിൽ കാണുന്ന പൗഡറി മില്ട്യു, ഡൗണി മില്ട്യു, ഡൈ ബാക്ക്, വേരിൽ വെളുത്ത പൂപ്പല്‍ പോലെ വരിക, ഇലകളില്‍ കറുത്ത സ്പോട്ടുകൾ വരുന്നത്, ഇലകൾ പൂർണമായും മഞ്ഞനിറത്തിൽ വന്ന് കൊഴിഞ്ഞു പോകുന്നത്, തണ്ടുകൾക്കും ഇലകൾക്കും ചീയല്‍ ഉണ്ടാകുന്നത് തുടങ്ങിയവയെല്ലാം ഫംഗല്‍ രോഗങ്ങൾ ആവാം.
ഓര്‍ക്കിഡ്, റോസ്, അധീനിയം, ഇലചെടികള്‍, തുടങ്ങിയവയെല്ലാം ഫംഗല്‍ രോഗങ്ങള്‍ എളുപ്പത്തില്‍ പിടിക്കുവാന്‍ സാധ്യതയുള്ളതാണ്. നമ്മള്‍ നേഴ്സരികളില്‍ നിന്ന് വാങ്ങുന്ന പല ചെടികളും പെട്ടന്ന് നശിച്ചു പോകുനതിന്റെ കാരണം ഇതുപോലെയുള്ള രോഗങ്ങള്‍ ആണ്.
ഓണ്‍ലൈന്‍ ആയി നിരവധി ഫംഗിസൈഡ് വാങ്ങുവാന്‍ കിട്ടും. കൃത്യമായ ഉപയോഗത്തിലൂടെ നമ്മുടെ ചെടികളെ സംരക്ഷിക്കാം.
Post Comment
No comments