വാണ്ടറിംഗ് ജ്യു ചെടികള്‍ നട്ട് പൂന്തോട്ടം മനോഹരമാക്കാം.
വെള്ളം വാർന്നു പോകുന്ന തരത്തിലുള്ള നടീൽ മിശ്രിതം വേണം വാണ്ടറിങ് ജു നടാനായി തെരഞ്ഞെടുക്കുവാൻ. തൂക്ക് ചട്ടികളിലും നിലത്ത് വെക്കുന്ന ചട്ടിയിലും നില മണ്ണിലും ഈ ചെടി നടാവുന്നതാണ്.
സൂര്യപ്രകാശം ഉള്ളിടത്തും തണൽ ഉള്ളിടത്തും ഒരുപോലെ വളർന്നുവരുന്ന ചെടിയാണിത്. പ്രകാശത്തിൻറെ തോത് അനുസരിച്ച് ഇലയുടെ നിറങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. വയലറ്റും പച്ചയും വരകൾ ആണ് ഈ ചെടിയുടെ ഇലകളുടെ ഭംഗി കൂട്ടുന്നത്.
തൂക്ക് ചട്ടികളിൽ നടുകയാണെങ്കിൽ താഴേക്ക് തൂങ്ങി വളരുന്നതാണ്. വളരെ പെട്ടെന്നുതന്നെ വളർത്തിയെടുക്കുവാൻ പറ്റുന്ന ഒരു ചെടിയാണിത്. ഇതിൻറെ തണ്ടുകളിൽ ഒന്നോരണ്ടോ ഇഞ്ച് ഇടവിട്ട് ഓരോ മുട്ടുകൾ കാണാം. ഈ മുട്ടുകളിൽ നിന്ന് വേരുകൾ പൊട്ടി ഇറങ്ങും.
വേരുകളോട് കൂടിയ ഭാഗം മുറിച്ചെടുത്ത് പുതിയ ചെടികൾ ഉണ്ടാക്കുവാൻ ആയി നടാവുന്നതാണ്. കമ്പോസ്റ്റ്, ചാണകപ്പൊടിയും വളം ആയിട്ട് നൽകാം. ചെടിച്ചട്ടികളിൽ ആണ് നടുന്നതെങ്കിൽ എല്ലാ ദിവസവും വെള്ളം ഒഴിച്ചു കൊടുക്കേണ്ടത് ആവശ്യമാണ്.
വേനൽ കൂടുതൽ ആവുന്ന മാസങ്ങളിൽ ചൂട് കൂടിയ വെയില്‍ അടിക്കുന്ന സ്ഥലത്തുനിന്നും മാറ്റി വെക്കുന്നത് നല്ലതായിരിക്കും. മറ്റു ചെടികളുടെ കൂടെയും ഈ ചെടിയെ വളർത്തുന്നത് വളരെ ഭംഗിയാണ് .
വെള്ളം നിറച്ച കുപ്പികളിലും ഈ ചെടി വളർത്തി എടുക്കാവുന്നതാണ്. ഇഞ്ച് പ്ലാൻറ് എന്നും സെബ്രിനിയ എന്നും ഈ ചെടി അറിയപ്പെടുന്നു. കൂടുതൽ ചെടി വിശേഷങ്ങൾ മൊബൈലിൽ ലഭിക്കുവാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/HpMPRoUBYFf5FiCfsmaSde
No comments