Latest Updates

പഴയ സാരിയും ഷാളും കളയരുതേ.. പൂന്തോട്ടം അടിപൊളിയാക്കാം

പലരും ഉപയോഗിച്ചുകഴിഞ്ഞ തുണികൾ കളയാറാണ് പതിവ്. എന്നാൽ പഴകിയ ഷാള്‍, സാരി തുടങ്ങിയവ ഉപയോഗിച്ചുകൊണ്ട് നമ്മുടെ പൂന്തോട്ടം മനോഹരമാക്കാം.

ഷാള്‍ കൊണ്ടുള്ള ഒരു മാതൃക, ചെടിചട്ടികള്‍ക്ക് ഭംഗി കൂട്ടുക എന്നതാണ്. അതിനായി നമുക്കാവശ്യമുള്ള നീളത്തിൽ മൂന്ന് കഷണങ്ങൾ എടുക്കുക. ഇത് മുടി പിന്നുന്നത് പോലെ പിന്നി എടുക്കുക. കാണാന്‍ ഭംഗിയുള്ള നിറങ്ങള്‍ ആയിരിക്കണം.

ഇങ്ങനെ കിട്ടുന്ന കട്ടിയുള്ള വള്ളി കൊണ്ട് ചെടിച്ചട്ടിയുടെ പുറമേ വരിഞ്ഞു മുറുക്കി കെട്ടുക. ചെടികൾക്ക് അനുയോജ്യമായ കളർ ഉള്ളത് വേണം തിരഞ്ഞെടുക്കുവാൻ. 

പ്രത്യേകിച്ച് ഇൻഡോറിൽ വെക്കുന്ന ചെടിചട്ടികൾ കാണുവാൻ ഭംഗി കുറഞ്ഞത് ആണെങ്കിൽ പോലും ഇതുപോലെയുള്ള വള്ളികൾ കൊണ്ട് അലങ്കരിച്ചു അടിപൊളിയാക്കാം.

ഷാൾ കൊണ്ടുള്ള മറ്റൊരു മാതൃക, നെറ്റ് പോലുള്ള ഷാൾ എടുത്തു രണ്ടറ്റവും  കൂട്ടിക്കെട്ടി എവിടെയെങ്കിലും തൂക്കിയിടുക. അതിൻറെ ഉള്ളിൽ ഒരു ഊഞ്ഞാൽ എന്നതുപോലെ ചെടിച്ചട്ടികൾ ഇറക്കിവെക്കാം.

ഇതുപോലെതന്നെ ഷാളിന്റെയോ സാരിയുടെയോ കഷണങ്ങൾ എടുത്ത് ചെടികൾ നടുന്ന കുപ്പികളുടെ പുറമേ പരസ്പരം കൂട്ടികെട്ടി തൂക്കിയിട്ട് ഭംഗി ഉള്ളതാക്കാം.

അതുപോലെതന്നെ ഉപയോഗം കഴിഞ്ഞിട്ടുള്ള സാരി കൊണ്ട് ചെടി ചട്ടികൾ തൂക്കി ഇടുവാൻ ഉള്ള ഹാങ്ങര്‍ ഉണ്ടാക്കാം. ഇവയുടെയൊക്കെ നിർമ്മാണരീതികൾ വീഡിയോ ആയി കാണാം.

 

കൂടുതൽ ചെടി വിശേഷങ്ങൾ മൊബൈലിൽ ലഭിക്കുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/HpMPRoUBYFf5FiCfsmaSde

No comments