Latest Updates

പ്ലാസ്റ്റിക് കുപ്പി കൊണ്ട് മനോഹരമായ ബാസ്ക്കറ്റ് ചെടിചട്ടി നിർമിക്കാം

ഇതിനായി ആവശ്യമുള്ളത് രണ്ട് ലിറ്ററിന്‍റെ  പ്ലാസ്റ്റിക് ബോട്ടിലുകൾ ആണ്. മുക്കാൽ ഭാഗത്തോളം വെച്ച് ഈ കുപ്പികള്‍  മുറിച്ചു മാറ്റുക.

മുറിച്ച ഭാഗത്തിനോട് ചേർന്ന് അര ഇഞ്ച് വീതിയിൽ ചെറിയൊരു വട്ടംകൂടി മുറിച്ചെടുക്കുക. ഇങ്ങനെ മുറിച്ചെടുത്ത ഭാഗം കുപ്പിയുടെ അടിയിൽ കൂടി മുകളിലേക്ക് കയറ്റി വെക്കുക.

ഇനി കുപ്പിയുടെ മുകള്‍ ഭാഗത്തുനിന്ന് അര ഇഞ്ച് വീതിയില്‍ താഴേക്ക്നീളത്തിൽ  മുറിച്ചു വിടുക. ഇങ്ങനെ മുറിച്ചെടുത്ത ഭാഗം മടക്കി താഴെ കയറ്റിവെച്ച വട്ടത്തിന്റെ ഉള്ളിലേക്ക് കയറ്റുക.

അതുപോലെതന്നെ  മറ്റൊരു കുപ്പിയിൽ നിന്നും നീളത്തിലുള്ള ഒരു കഷണം മുറിച്ചെടുത്തു അത് ഒരു ബാസ്ക്കറ്റ് വള്ളി പോലെ പശ വെച്ച് ഒട്ടിക്കുക. ഇങ്ങനെ തയ്യാറായ പ്ലാസ്റ്റിക് കുപ്പി ചട്ടിയില്‍ ആകർഷകമായ നിറങ്ങൾ അടിച്ച് മനോഹരമാക്കാം.

ഇതിലേക്ക് നടീൽ മിശ്രിതം നിറച്ച് നമുക്ക് ഇഷ്ടമുള്ള ചെടികൾ നടാം. ഇത് നിർമ്മിക്കുന്ന രീതി വീഡിയോ ആയി കാണാം . 

കൂടുതൽ ചെടി വിശേഷങ്ങൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/HpMPRoUBYFf5FiCfsmaSde

No comments