Latest Updates

നമ്മുടെ പേരും വീട്ടുപേരും ഒക്കെ ചെടി കൊണ്ട് എഴുതിയാലോ ?

നമുക്കിഷ്ടമുള്ള പേരുകളും അല്ലെങ്കിൽ ചിഹ്നങ്ങൾ, മാതൃകകള്‍ ഒക്കെ ചെടികൾ കൊണ്ട് സെറ്റ് ചെയ്യാം. ചെറിയ വലിപ്പത്തില്‍ സെറ്റ് ചെയ്യാൻ  പറ്റുന്നത് ഉണ്ടാക്കുന്നത് ആയിരിക്കും ഉചിതം.

ഇതിനായി അധികം പൊക്കം വയ്ക്കാത്ത ചെറിയ ചെടികൾ സ്റ്റാർഗ്രാസ്, ലോൺ ഗ്രാസ് തുടങ്ങിയവ നമുക്ക് തിരഞ്ഞെടുക്കാം. നമുക്ക് ആവശ്യമുള്ള വലുപ്പത്തിലൊരു ഫ്രെയിം ഉണ്ടാക്കേണ്ടത് ആവശ്യമാണ്.

ഇത് നമുക്ക് തടികൊണ്ടോ ഇരുമ്പുകൊണ്ടോ ഉണ്ടാക്കിയെടുക്കാം. ഉണ്ടാക്കുവാൻ പോകുന്ന അക്ഷരങ്ങൾ അല്ലെങ്കിൽ ആകൃതികൾ എങ്ങിനെ ഉള്ളതായിരിക്കണം എന്നുള്ള ഒരു രൂപ രേഖ ആദ്യമേ ഉണ്ടായിരിക്കണം.

ഫ്രെയിമിന്റെ മുന്‍വശം കാണാന്‍ ഭംഗിയുള്ള  ആകൃതിയിൽ ഉണ്ടാക്കുവാൻ ശ്രദ്ധിക്കുക.  അര ഇഞ്ച് വീതി എങ്കിലും ഈ ഫ്രെയിമിനു ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഫ്രെയിമിന്റെ പുറകുവശത്ത് കൂടെ ചെറിയ കണ്ണികളുള്ള  ഇരുമ്പിന്റെ നെറ്റ് ഇറക്കിവെക്കുക.

അത് പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ളതാണ് ഉചിതം. കാരണം വെള്ളം ഒഴിക്കുമ്പോൾ  തുരുമ്പ് പിടിച്ചു പോവാൻ സാധ്യതയുണ്ട്. അതിനു മുകളിലായി ഗ്രീൻ നെറ്റ് കഷണം ഇറക്കിവെക്കുക. ഗ്രീൻ നെറ്റിന് മുകളിലേക്ക് നടീൽ മിശ്രിതം നിറയ്ക്കുക.

നല്ലതുപോലെ കൊള്ളിച്ചു നിറക്കുവാൻ ശ്രദ്ധിക്കുക. അതിനുശേഷം പുറകുവശം പ്ലാസ്റ്റിക് അല്ലങ്കില്‍ ചെറിയ പലക കഷണം കൊണ്ട് പൂർണമായും  അടയ്ക്കുക. ഇപ്പോൾ നമുക്ക് ചെടി നടാൻ ആയിട്ടുള്ള ഫ്രെയിം തയ്യാറായിക്കഴിഞ്ഞു.

ഇനി ഏതു ചെടിയാണ്, ഏത് കളർ ആണ് എന്ന് നമ്മൾ സെലക്ട് ചെയ്യുക. മുൻവശത്ത് ചെടികളെ  ആവശ്യമുള്ള ആകൃതിയിൽ ഗ്രീൻ നെറ്റിന് ഉള്ളിലേക്ക് കടത്തി നടുക. 

കുറച്ചുദിവസം ഇളം വെയിൽ കിട്ടുന്ന രീതിയിൽ നിലത്തു തന്നെ വയ്ക്കുക. വേരുകൾ പിടിച്ചു തുടങ്ങി എന്ന് ഉറപ്പ് ആയ ശേഷം ഇവയെ തൂക്കി ഇടാവുന്നതാണ്.

ഇതുണ്ടാക്കുന്ന രീതി വീഡിയോയായി കാണാം.  

കൂടുതൽ ചെടി വിശേഷങ്ങൾ മൊബൈലിൽ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/HpMPRoUBYFf5FiCfsmaSde

No comments