റെഡിമെയ്ഡ് ടവര്‍ ഗാര്‍ഡന്‍ എളുപ്പത്തില്‍ സെറ്റ് ചെയ്യാം.
പൂന്തോട്ടം ഉണ്ടാക്കുന്നതില്‍ ഇപ്പോൾ ഏറ്റവും ട്രെണ്ടിംഗ്ആയി കൊണ്ടിരിക്കുന്ന ഒന്നാണ് ടവര്‍ ഗാർഡനിംഗ്. മുന്പ് പിവിസി പൈപ്പ് ഒക്കെ കൊണ്ടായിരുന്നു ഇത് ഉണ്ടാക്കി കൊണ്ടിരുന്നത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ചെടികള്‍ നടാം എന്നതാണ് ഇതിന്റെ സവിശേഷത.
എന്നാൽ ഇപ്പോൾ റെഡിമെയ്ഡ് ആയിട്ട് തന്നെ ടവര്‍ ഗാർഡന്‍ വാങ്ങാൻ കിട്ടും. സാധാരണ നിലത്ത് വെക്കുന്നത് പോലെയുള്ള പ്ലാസ്റ്റിക് ചട്ടികളെ ഒന്നിനു മുകളിൽ ഒന്നായി വെക്കാവുന്ന രീതിയിലുള്ള ക്രമീകരണത്തിൽ ആണ് ടവര്‍ ഗാർഡൻ ഉണ്ടാക്കിയിരിക്കുന്നത്.
മൂന്നും നാലും അഞ്ചും നിലകളുള്ള ടവർ ഗാർഡനുകൾ ഓൺലൈനായി വാങ്ങുവാൻ കിട്ടും. ഒരു നിലയിൽ സാധാരണ മൂന്നോ നാലോ അഞ്ചോ ചെടികൾ വെക്കാവുന്ന ഭാഗങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഓരോ നിലയും നടീല്‍ മിശ്രിതം നിറച്ച് ചെടികൾ നട്ടതിനുശേഷം അടുത്ത നില മുകളിൽ ഉറപ്പിച്ചിട്ട് ചെടികൾ നടാവുന്നതാണ്. വളരെ എളുപ്പത്തിൽ ഇത് സെറ്റ് ചെയ്ത് എടുക്കാവുന്നതാണ്.
ഇങ്ങനെയുള്ള ടവര്‍ ഗാർഡൻ സെറ്റ് ചെയ്യുന്നതും ചെടികൾ വെക്കുന്നതും വീഡിയോ ആയി കാണാം.
ഓണ്‍ലൈന്‍ ആയി ടവര്‍ ഗാര്‍ഡന്‍ വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക.
കൂടുതൽ ചെടി വിശേഷങ്ങൾ മൊബൈലിൽ ലഭിക്കുവാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/HpMPRoUBYFf5FiCfsmaSde
No comments