Latest Updates

ഈ പൌഡര്‍ കൊണ്ട് ചെടികളില്‍ ഉണ്ടാകുന്ന രോഗങ്ങളെ തടുക്കാം.

ചെടികളിലും പച്ചക്കറികളിലും ഉണ്ടാകുന്ന ഫംഗസ് രോഗങ്ങളെ തടുക്കുവാൻ  റെഡിമേഡ് ആയി വാങ്ങാൻ കിട്ടുന്ന ഫങ്കിസൈടുകള്‍  ഉപയോഗിക്കാറുണ്ട്. എന്നാൽ നമുക്ക് വീട്ടിൽ തന്നെ ഓർഗാനിക് രീതിയിൽ ഫങ്കിസൈടുകള്‍  ഉണ്ടാക്കിയെടുക്കാം.

ഇതിന് ആവശ്യമുള്ളത് മഞ്ഞൾപ്പൊടി, കറുവപ്പട്ട, ഗ്രാമ്പൂ, മരക്കരി എന്നിവയാണ്. ഇവയെല്ലാം ഏകദേശം തുല്യ അളവിൽ വേണം എടുക്കുവാൻ. ഇവ മിക്സിയിൽ ഇട്ട് പൊടിച്ച് പൗഡർ രൂപത്തിലാക്കുക. ഓർഗാനിക് ഫങ്കിസൈഡ് റെഡിയായിക്കഴിഞ്ഞു.

ഇവ വെള്ളത്തിൽ കലക്കിയോ, നേരിട്ട് ചെടികളുടെ ചുവട്ടിലും ഇലകളിലുമൊക്കെ വിതറി കൊടുക്കാം. രോഗം വന്നതിനുശേഷം അല്ല രോഗം വരാതിരിക്കാൻ ആണ് ഫങ്കിസൈഡ് ഉപയോഗിക്കുന്നത്.

ഇത് ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം. 

കൂടുതൽ ചെടിവിശേഷങ്ങൾക്കായി വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/HpMPRoUBYFf5FiCfsmaSde

No comments