മണി പ്ലാന്റ്സ് വ്യത്യസ്തമായ രീതിയിൽ നട്ടു മനോഹരമാക്കാം.
ഇതിനായി നമുക്ക് ആവശ്യമുള്ളത് ഉപയോഗശൂന്യമായ ടയറുകളാണ്. മോട്ടോർ ബൈക്കുകളുടെയോ കാറുകളുടെയോ ടയറുകള്‍ ഇതിനായി നമുക്ക് തിരഞ്ഞെടുക്കാം.
ഈ ടയറുകളുടെ ഒരുവശത്ത് വെള്ളം വാർന്നു പോകാൻ ഡ്രെയിനേജ് ഹോളുകൾ ഇടാം. മറുവശത്ത് വെള്ളമൊഴിച്ചു കൊടുക്കാൻ ആയിട്ട് കുറച്ച് വലിപ്പമുള്ള ദ്വാരം കൊടുക്കാം.
അതിനുശേഷം നമുക്ക് ഇഷ്ടമുള്ള പെയിൻറ് അടിച്ച് ടയറിനെ മനോഹരമാക്കാം. ഇനി നടീൽ മിശ്രിതം ആയിട്ട് ചകിരിചോറും, മണ്ണും കമ്പോസ്റ്റും നേർപകുതി അളവിൽ കൂട്ടിയിളക്കിയ മിശ്രിതം തയ്യാറാക്കുക.
മിശ്രിതം ടയറിന്റെ ഉള്ളിലേക്ക് മുക്കാൽ ഭാഗത്തോളം നിറയ്ക്കുക. അതിനുശേഷം മണി പ്ലാൻറ് നീളമുള്ള തണ്ടുകൾ ഇതിലേക്ക് നടുക. അതിനു മുകളിൽ വീണ്ടും നടീൽ മിശ്രിതം നിറയ്ക്കുക. ഏറ്റവും മുകളിൽ ആയിട്ട് ഈ നടീൽ മിശ്രിതം പുറത്തേക്കു പോകാതിരിക്കാൻ ആയി ദീർഘകാലം നിലനിൽക്കുന്ന ഏതെങ്കിലും സ്പോഞ്ചുകൾ തിരുകി വെക്കുക.
ഇതുപോലെ ടയറിന്റെ ഉൾവശം മുഴുവൻ വൃത്തത്തിൽ ചെടികൾ നടുക. ടയറുകൾ തൂക്കിയിടാനുള്ള വള്ളികൾ ഉറപ്പിച്ചു കെട്ടുക. തൂക്കി ഇട്ടതിനു ശേഷം വെള്ളം ഒഴിച്ച് കൊടുക്കേണ്ട ദ്വാരത്തിൽ കൂടി ഒരു ചെറിയ ഫണല്‍ വച്ച് വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്.
മണി പ്ലാന്റ്സ് ഇങ്ങിനെ തൂങ്ങിക്കിടക്കുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്. ഇത് നിർമ്മിക്കുന്ന രീതി വീഡിയോ ആയി കാണാം.
കൂടുതൽ ചെടി വിശേഷങ്ങൾ മൊബൈലിൽ ലഭിക്കുവാൻ ആയിട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.https://chat.whatsapp.com/HpMPRoUBYFf5FiCfsmaSde
No comments