സ്പൈറല്‍ ഗാര്‍ഡന്‍ ഉണ്ടാക്കുന്നത് കാണാം.
സ്പൈറല്‍ പൂന്തോട്ട മാതൃകയിൽ ചെടികൾ വളർന്നു നിൽക്കുന്നത് കാണാൻ വളരെ മനോഹരമാണ്. ടര്‍ട്ടില്‍ വൈന്‍ പോലുള്ള ചെടികള്‍ ഇങ്ങിനെ പൂന്തോട്ടം ഉണ്ടാക്കാൻ വേണ്ടി അനുയോജ്യമാണ്.
ഇത് ഉണ്ടാക്കുവാനായി ആവശ്യമുള്ളത്ര വലിപ്പത്തിൽ ഒരു കമ്പി വളച്ച് യോജിപ്പിക്കുക. പഴയ ടേബിൾ ഫാനിൻറെ കവറും ഇതിനായി ഉപയോഗിക്കാം. ഇവിടെ ടര്‍ട്ടില്‍ വൈൻ ആണ് നടാനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ചിരട്ടയിൽ ആണ് ചെടികളെ നടുന്നത്. ചിരട്ട നന്നായി വൃത്തിയാക്കിയതിനുശേഷം തൂക്കി ഇടുവാൻ ആയിട്ട് മൂന്നു ദ്വാരങ്ങള്‍ ഉണ്ടാക്കുക. ഫൈബർ വള്ളികൾ ഉപയോഗിച്ച് തൂക്കിയിടുന്നതാണ് ഉത്തമം. കാരണം അത് ദൂരെ നിന്ന് കാണാൻ പറ്റില്ല.
ചെടികൾ തനിയെ തൂങ്ങിനിൽക്കുന്നതായിട്ട് തോന്നും. ഇങ്ങനെ ആവശ്യമുള്ളത്ര ചിരട്ടകളിൽ ചെടികള്‍ വളര്‍ത്തി എടുക്കാം. ചിരട്ടകള്‍ വളച്ചു വച്ചിരിക്കുന്ന കമ്പിയിലേയ്ക്കു തൂക്കിയിടുക. ഓരോ ചെടിയും തൂക്കുന്ന വള്ളികൾക്ക് നീളം കൂടുതൽ വേണം. എങ്കിൽ മാത്രമേ സ്പൈറല്‍ ആകൃതിയില്‍ കിട്ടിയുള്ളൂ.
ഇത് ഉണ്ടാക്കുന്ന രീതി വീഡിയോ ആയി കാണാം.
No comments