Latest Updates

പഴയ പ്ലാസ്റ്റിക് ബക്കറ്റുകൾ കളയരുത്. മനോഹരമായ ഗാർഡൻ ഉണ്ടാക്കാം.

പഴയ പൊട്ടിയതോ പിടി പോയതോ ആയിട്ടുള്ള ബക്കറ്റുകൾ വീട്ടിൽ ഉണ്ടെങ്കിൽ ഇനി കളയരുത്. അത് ഉപയോഗിച്ചുകൊണ്ട് മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടാക്കിയെടുക്കാം.

ഇതിനായി ആവശ്യമുള്ള മറ്റ് വസ്തുക്കൾ ചകിരി കയർ അല്ലെങ്കിൽ പ്ലാസ്റ്റിക് കയർ, പശ എന്നിവയാണ്. ഏറ്റവും നല്ലത് ഗ്ലു ഗൺ ആണ്. പ്ലാസ്റ്റിക് ബക്കറ്റിന്റെ അടിഭാഗത്ത് വെള്ളം വാർന്നു പോകുന്നതിനായിട്ടുള്ള ദ്വാരങ്ങൾ ഇട്ടു കൊടുക്കുക. അതുപോലെതന്നെ പിടി ഇല്ലാത്തത് ആണെങ്കിൽ ആണെങ്കിൽ പിടി ഉറപ്പിക്കുവാൻ ആയിട്ടുള്ള ദ്വാരങ്ങളും മുകളിൽ ഇട്ടു കൊടുക്കുക .

ഇനി ബക്കറ്റിന് പുറമേ ഫോട്ടോയിൽ കണ്ടത് പോലെ കയർകൊണ്ട് വരിഞ്ഞുമുറുക്കി കെട്ടുകയാണ്. ചകിരി കയർ കൊണ്ട് ചെയ്യുന്നതാണ് കാണുവാൻ ഭംഗിയുള്ളത്.

ബക്കറ്റിന്റെ ചൂവടു വശത്ത് ഒരു സൈഡിൽ പശതേച്ചതിനുശേഷം കയർ ഒട്ടിച്ച് ചുവടു മുതൽ മുകൾഭാഗം വരെ വിടവില്ലാതെ ചുറ്റി വരിയുക. ഇതുപോലെതന്നെ പിടിയിലും കയർ ചുറ്റി വരിയുക.

പിടി പോയ ബക്കറ്റ് ആണെങ്കിൽ ചെറിയ പിവിസി പൈപ്പ് വളച്ച് പിടി ഉണ്ടാക്കാം. അതിലും കയർ ചുറ്റി വരിയുക. ബക്കറ്റിനുള്ളിൽ ചെടികൾക്ക് അനുയോജ്യമായ നടീൽ മിശ്രിതം നിറച്ചതിനു ശേഷം മനോഹരമായ പൂക്കൾ ഇടുന്ന ചെടികൾ നട്ടു പിടിപ്പിക്കാം.

ഇൻഡോർ പ്ലാൻസ് വെക്കുന്നതിനും അനുയോജ്യമാണ് ഈ മാതൃക. ഇത് ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.

കൂടുതൽ ചെടി വിശേഷങ്ങൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/FL1qVDxUOhK8oXoE59rOuq

No comments