പെബിൾസ് നിരത്തി പ്രൊഫഷണല്‍ ആയി ചെടിച്ചട്ടി മനോഹരമാക്കുന്നത് കാണാം
ചെടിച്ചട്ടിയിൽ വളർത്തുന്ന ചെടികൾ, പ്രത്യേകിച്ച് ഇൻഡോർ ആയി വളർത്തുന്ന ചെടികൾ വര്‍ണ്ണ മനോഹരമായ പെബിൾസിന് ഇടയിൽ കൂടി വളർന്നു നിൽക്കുന്നത് കാണാൻ അതിമനോഹരമാണ്.
നിരവധി നിറങ്ങളിലും വലിപ്പത്തിലുമുള്ള പെബിൾസ് ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഓരോ ചെടിചട്ടിയുടെയും വലിപ്പത്തിനും നിറത്തിനും അനുസരിച്ചുള്ള പെബിൾസ് വേണം തിരഞ്ഞെടുക്കുവാനായിട്ട്.
അതുപോലെതന്നെ ചെടിയുടെ നിറവും ഒരു പ്രധാന ഘടകമാണ്. കിലോയ്ക്ക് 30 രൂപ മുതൽ വിലയുള്ള മനോഹരമായ പെബിൾസ് വിപണിയിൽ ലഭ്യമാണ്. ഇവ ചെടിച്ചട്ടിയിൽ ഇടുംമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം, ഒരു കാരണവശാലും നേരിട്ട് നടീൽ മിശ്രിതത്തിന് മുകളിലേക്ക് പെബിൾസ് ഇടരുത്.
പകരം നടീൽ മിശ്രിതത്തിനു മുകളിൽ ഒന്നോ രണ്ടോ ലെയർ ആയിട്ട് ഗ്രീൻനെറ്റ് കഷണങ്ങൾ നിരത്തുക. അതിനു മുകളിൽ മാത്രമേ പെബിൾസ് ഇടാവു.
ഇങ്ങനെ ചെയ്യേണ്ടതിന് കാരണം ചെടിചട്ടിയിലേക്ക് വെള്ളം ഒഴിക്കുമ്പോൾ ഗ്രീൻ നെറ്റ് ഇല്ല എങ്കിൽ എങ്കിൽ മണ്ണിലുള്ള അഴുക്കെല്ലാം പെബിൾസിൽ പറ്റിപ്പിടിച്ച ഭംഗി നഷ്ടപ്പെടും. എന്നാല്‍ മേല്പറഞ്ഞ രീതിയിൽ ക്രമീകരിക്കുമ്പോൾ നിറം മാറാതെ നല്ല വൃത്തിയായി കാലങ്ങളോളം ഇവ നിലനിൽക്കും.
പലർക്കും ഉള്ള മറ്റൊരു സംശയമാണ് പെബിൾസ് നിരത്തുന്ന ചെടിച്ചട്ടിയിൽ പുതിയ തൈകൾ ഉണ്ടായി വരുമോ എന്നുള്ളത്. ഗ്രീൻ നെറ്റ് കഷണങ്ങൾ ഇടുന്നത് കൊണ്ടുതന്നെ പുതിയ തൈകൾക്ക് അതിൻറെ ഇടയിലൂടെ വളർന്നു പൊങ്ങാൻ സാധിക്കും. തൈയുടെ നാമ്പുകൾ കണ്ടു തുടങ്ങുമ്പോൾ തന്നെ അവിടെയുള്ള പെബിൾസ് സൈഡിലേക്ക് മാറ്റി കൊടുക്കുക.
പുതിയ തൈകൾ ഒരുപാട് വളർന്നു വരുന്ന ഇനം ചെടികളിൽ ആഴ്ചയിൽ ഒന്നു വീതം എങ്കിലും പുതിയ തൈ നാമ്പുകള്‍ വരുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. തൈകള്‍ മാറ്റേണ്ട സമയത്ത് പെബിൾസ് മാറ്റി ഗ്രീൻ നെറ്റ് മുറിച്ചുമാറ്റി തൈകള്‍ വേർപെടുത്താവുന്നതാണ്.
പുതിയ ചെടിച്ചട്ടി തയാറാക്കുമ്പോള്‍ ചെടി നട്ട് 10 ദിവസങ്ങള്‍ക്കു ശേഷം പെബിള്സ് നിറക്കുക. നടീല്‍ മിശ്രിതം ചെടി ചട്ടിയില്‍ ഉറയ്ക്കുന്നതിനായുള്ള സമയം ആണിത്. ഇടവളം നല്‍കേണ്ട സമയത്ത് പെബില്‍സ് എടുത്തുമാറ്റി ഗ്രീന്‍ നെറ്റിനു അടിയില്‍ വളം ഇട്ടു കൊടുക്കാം.
പെബിൾസ് ക്രമീകരിക്കുന്നതിന്റെ വീ ഡിയോ കാണാം
കൂടുതൽ ചെടി വിശേഷങ്ങൾ മൊബൈലിൽ ലഭിക്കുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DbrZfGWiy3cJybM8625lX4
നന്ദി
ReplyDelete