Latest Updates

കലാത്തിയ ചെടികള്‍വളര്‍ത്തിയാല്‍ പൂന്തോട്ടം അടിപൊളിയാവും.

മനോഹരമായ ഇലകളുള്ള ചെടി ആണ് കലാത്തിയ. നിരവധി ഇനത്തിൽപ്പെട്ട  കലാത്തിയ ചെടികളുണ്ട് . ഇലകളുടെ നിറവ്യത്യാസവും ആകൃതിയും ആണ് ഇവയെ വ്യത്യസ്തമാക്കുന്നത്.

സൂര്യപ്രകാശം ആവശ്യമുള്ള ചെടിയാണ് കലാത്തിയ. എന്നാൽ നേരിട്ടുള്ള ചൂടുകൂടിയ സൂര്യപ്രകാശം ചെടികളിൽ അടിച്ചാല്‍ ഇലകള്‍ ഉണങ്ങി കരിഞ്ഞു പോകും. രാവിലെയുള്ള സൂര്യപ്രകാശം ഈ ചെടി വളരുവാൻ ആയിട്ട് വളരെ നല്ലതാണ്.

അതുപോലെതന്നെ വെള്ളം ഒഴിക്കുന്നത് കൂടിപ്പോയാൽ നശിച്ചു പോകുന്ന ഒരു ചെടിയാണ് കലാത്തിയ. അതുകൊണ്ടുതന്നെ വെള്ളം കെട്ടിക്കിടക്കാത്ത വിധത്തിലുള്ള നടീൽ മിശ്രിതം വേണം തയ്യാറാക്കുവാൻ. ചെടിച്ചട്ടിക്കുള്ളിൽ വെള്ളം കെട്ടി കിടന്നാൽ വേരുകൾ അഴുകി ചെടി നശിച്ചുപോകും.

ചാണകപ്പൊടി നടീല്‍വളമായി ചേർത്തുകൊടുക്കാം. അധികം മറ്റു വളങ്ങൾ ആവശ്യമില്ല. പൊതുവേ തണുപ്പ്  ഇഷ്ടപ്പെട്ട ചെടിയാണിത്. ചൂടു കൂടുതലുള്ള വളങ്ങൾ ഒരു കാരണവശാലും കൊടുക്കരുത്.  ആട്ടിൻകാഷ്ഠം, കോഴിക്കാട്ടം തുടങ്ങിയവയെല്ലാം ചൂടുകൂടിയ വളങ്ങളാണ്. അതുകൊണ്ടുതന്നെ ഇവ കൊടുക്കാതിരിക്കുന്നതാണ് ഉചിതം.

കൂടുതൽ ചെടി വിശേഷങ്ങൾ മൊബൈലിൽ ലഭിക്കുവാൻ ആയിട്ടു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DbrZfGWiy3cJybM8625lX4

No comments