പെറ്റൂണിയ ചെടി നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പലരും പറയുന്ന ഒരു കാര്യമാണ് പെറ്റൂണിയ ചെടി ചെടിച്ചട്ടിയിൽ നട്ടതിനുശേഷം അഴുകിപ്പോയി എന്നുള്ളത്. മനോഹരമായ പൂക്കൾ ഇടുന്നതും എന്നാൽ കൃത്യമായ പരിചരണമില്ലെങ്കിൽ വളരെ പെട്ടെന്നു തന്നെ നശിച്ചു പോകുന്നതും ആയിട്ടുള്ള ഒരു ചെടിയാണ് പെറ്റൂണിയ.
ചെടിച്ചട്ടിയിൽ നടീൽ മിശ്രിതമായി മണൽ കലർന്ന മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ എടുക്കാം. ഏതെങ്കിലും ഒരു ഫംഗിസൈഡ് പൗഡർ ഈ മിശ്രിതത്തില്‍ കൂട്ടി ഇളക്കുന്നത് വളരെ നന്നായിരിക്കും. കാരണം വളരെ പെട്ടെന്ന് തന്നെ വേരുകൾക്ക് ഫംഗല്‍ രോഗങ്ങൾ വരുന്ന ഒരു ചെടിയാണ് പെറ്റൂണിയ.
ഹാങ്ങിങ് ചെടിയായിട്ട് വളർത്തുവാൻ വളരെ മനോഹരമാണ് പെറ്റൂണിയ. നഴ്സറിയിൽ നിന്നും വാങ്ങുന്ന പെറ്റൂണിയ ചെടി ചട്ടിയിലെയ്ക്ക് മാറ്റുമ്പോള്‍ തണ്ടുകള്‍ ചതയാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം
ചെടിച്ചട്ടിയില്‍ നടുഭാഗം ഉയർന്നുനിൽക്കുന്ന രീതിയിൽ വേണം ചെടി നടുവാന്‍. കാരണം വെള്ളം തണ്ടിന്റെ ഭാഗത്ത് കെട്ടി കിടക്കാതിരിക്കാൻ വേണ്ടിയാണിത്.
നട്ടതിനുശേഷം ആദ്യത്തെ ഒരാഴ്ച രാവിലെയുള്ള സൂര്യപ്രകാശം മാത്രം കിട്ടുന്ന സ്ഥലത്ത് വയ്ക്കുക. വളർന്നുതുടങ്ങിയതിനുശേഷം മാത്രം നല്ലതുപോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് ചെടികളെ മാറ്റിവെക്കുക.
വിത്ത് വാങ്ങി നടാതെ തൈകള്‍ ആയി വാങ്ങുന്നതാവും വളര്‍ന്നു കിട്ടാന്‍ നല്ലത്. നിരവധി നിറങ്ങളില്‍ പെറ്റൂണിയ പൂക്കള്‍ ഉണ്ട്. ഇവ കൃത്യമായ രീതിയില്‍ ക്രമീകരിച്ചാല്‍ കാഴ്ചയ്ക്ക് ഭംഗിയേറും.
കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/B8njckoHdo3LpUz5sBHozg
No comments