മണി പ്ലാൻറ് ഒരു ഇലയിൽ നിന്നും പുതിയ ചെടികൾ ഉണ്ടാക്കിയെടുക്കാം
മണി പ്ലാൻറ് ഓരോ ഇലയും ഓരോ പുതിയ ചെടികൾ ആക്കി മാറ്റിയെടുക്കാം. 5 ഇലകള്‍ ഉള്ള ഒരു തണ്ടില്‍ നിന്നും പുതിയ 5 ചെടികൾ നമുക്ക് ഉണ്ടാക്കിയെടുക്കാം.
മണി പ്ലാൻറ് തണ്ട് എടുത്ത് ശ്രദ്ധിച്ചാൽ ഓരോ ഇലയുടെയും മറു ഭാഗത്തുനിന്നും ചെറിയ വേരുകൾ വളര്‍ന്നു നിൽക്കുന്നത് കാണാൻ സാധിക്കും. ആ വേരുകള്‍ നശിച്ചുപോകാതെ ഇലയോടു ചേർന്ന് തണ്ടിന്റെ മുകളിലും താഴെയും മുറിച്ചെടുക്കുക.
പരമാവധി ഒരു ഇഞ്ച് നീളം മതിയാവും തണ്ടിന്. ഇലകൾക്ക് കേടുപാടുകൾ ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇങ്ങനെ മുറിച്ചെടുത്ത ഭാഗം നല്ല വൃത്തിയുള്ള ഗ്ലാസ്സുകളിൽ എടുത്ത വെള്ളത്തിലേക്ക് ഇറക്കി വെക്കുക.
വേരുകൾ വെള്ളത്തിൽ മുങ്ങി കിടക്കാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കണം. 20 - 25 ദിവസങ്ങൾ കൊണ്ടുതന്നെ വേരുകൾ വലുതായി വളർന്ന് ഇലയുടെ ഞ്ഞെടുപ്പ് ഭാഗത്തുനിന്ന് പുതിയ നാമ്പുകൾ വളർന്നു വരുവാൻ തുടങ്ങും. ഈ നാമ്പുകള്‍ പുതിയ ചെടിയായി മാറും.
ആഴ്ചയിൽ ഒരുതവണ വെള്ളം മാറുവാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ ചെടി അഴുകി പോകുവാൻ സാധ്യതയുണ്ട്. ഇതുപോലെ 10 ഇലകളുള്ള ഒരു തണ്ടിൽ നിന്നും നമുക്ക് പുതിയ 10 ചെടികളെ ഉണ്ടാക്കിയെടുക്കാം.
ഇത് ഉണ്ടാക്കിയെടുക്കുന്ന രീതി വീഡിയോ ആയി കാണാം
കൂടുതൽ ചെടി വിശേഷങ്ങളും അറിവുകളും മൊബൈലിൽ ലഭിക്കുവാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/CPqPcmPCJRfKpqlhPNgWYv
No comments