ഹാങ്ങിംഗ് പ്ലാന്റ്സ് വ്യത്യസ്തമായി ക്രമീകരിക്കാനുള്ള ഐഡിയാസ്
തൂക്കു ചട്ടിയിലേക്ക് വെറുതെ ചെടികളെ വളർത്തുന്നതിനെക്കള്‍ മനോഹരമാണ് വ്യത്യസ്തങ്ങൾ ആയിട്ടുള്ള രീതിയിൽ ഇവയെ ക്രമീകരിക്കുന്നത്.
ഇതിനായി വിലകൊടുത്തു സാധനങ്ങള്‍ വാങ്ങേണ്ട ആവശ്യം ഇല്ല. നമ്മുടെ വീട്ടിലെ ഉപയോഗിക്കാതെയുള്ള പാത്രങ്ങൾ, കപ്പ്, ചെറിയ ഭരണികൾ തുടങ്ങിയവയെല്ലാം ഉപയോഗിച്ച് വ്യത്യസ്തങ്ങളായ ഹാങ്ങിങ് മാതൃകകൾ ഉണ്ടാക്കിയെടുക്കാം.
ഓരോ മാതൃകയിലും അതിനു അനുയോജ്യമായിട്ടുള്ള ചെടികൾ വേണം നട്ടുപിടിപ്പിക്കാൻ.
പാത്രങ്ങളും കപ്പുകളും തൂക്കി ഇടുവാൻ ആയിട്ട് ആകർഷകമായിട്ടുള്ള ഹാങ്ങറുകള്‍ തെരഞ്ഞെടുക്കാം. കോട്ടൺ വള്ളികളിൽ മുത്തുകൾ കോർത്ത് അതില്‍ ഹാങ്ങിംഗ് പ്ലന്റ്സ് വളരുന്നത് കാണുവാന്‍ മനോഹരമാണ്.
കൈ പിടിക്കാൻ കുഴ ഉള്ള കപ്പുകളിൽ ടര്‍ട്ടിൽ വൈൻ പോലുള്ളവ തൂക്കി ഇടാം. അതുപോലെ തന്നെ പഴങ്ങൾ വെക്കുവാൻ ഉപയോഗിക്കുന്ന ചെറിയ ടേബിൾ ബാസ്ക്കറ്റുകൾ ചെടിച്ചട്ടികള്‍ വെക്കുവാൻ ആയിട്ട് തിരഞ്ഞെടുക്കാം.
അതുപോലെതന്നെ ഉപയോഗശൂന്യമായ കപ്പും സോസറും ഉണ്ടെങ്കിൽ ഒരു ഹാങ്ങിംഗ് റോപ്പിലേയ്ക്ക് ഇറക്കിവെച്ച് ചെറിയ ചെടികള്‍ നട്ട് വളര്‍ത്താവുന്നതാണ്.
ഇതുപോലുള്ള വ്യത്യസ്തങ്ങളായ രീതികള്‍ വീഡിയോ ആയി കാണാം
No comments