PVC പൈപ്പ് ഉപയോഗിച്ച് അടിപൊളി വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കാം.
പിവിസി പൈപ്പ് കൊണ്ട് വെർട്ടിക്കൽ ഗാർഡൻ ഉണ്ടാക്കിയാൽ ഉള്ള ഗുണം ദീർഘകാലം ചെടികൾ നടാൻ സാധിക്കും എന്നുള്ളതാണ്. ഈയൊരു ക്രമീകരണം കാണുവാനും വളരെ മനോഹരമാണ്.
ഇതിനായി ആവശ്യമുള്ളത് ഉള്ളത് നാല് ഇഞ്ച് പിവിസി പൈപ്പ് ആണ്. ഈ പൈപ്പ് ഒരു ആക്സോ ബ്ലേഡ് ഉപയോഗിച്ച് നടുവേ കീറി എടുക്കുക. ശേഷം രണ്ട് സൈഡും നടീൽ മിശ്രിതം നിറയ്ക്കുമ്പോൾ താഴേക്ക് പോവാതിരിക്കാൻ വേണ്ടി ക്യാപ്പുകള്‍ കൊണ്ട് അടയ്ക്കുക.
ഈ പൈപ്പിന് അടിവശത്ത് വെള്ളം പോവാൻ ആയിട്ടുള്ള ദ്വാരങ്ങൾ ഇടുക. അതുപോലെതന്നെ വള്ളികൾ തൂക്കി ഇടുവാൻ ആയിട്ടുള്ള ദ്വാരങ്ങളും പിവിസി പൈപ്പിൻറെ രണ്ടു വശങ്ങളിലായി ഇട്ടു കൊടുക്കുക.
ഇനി ആകർഷകമായ നിറങ്ങൾ പൈപ്പിൽ അടിച്ചു കൊടുക്കാം. വെർട്ടിക്കൽ ഗാർഡൻ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് കൃത്യമായ രീതിയിൽ ഇവയെ തൂക്കി ഇടുക.
ഇതിനുശേഷം നടാനുദ്ദേശിക്കുന്ന ചെടിക്ക് അനുയോജ്യമായ ഉള്ള നടീൽ മിശ്രിതം നിറച്ച് കൊടുക്കുക. കുറഞ്ഞ സ്ഥലത്ത് കൂടുതൽ ചെടികൾ നടാം എന്നുള്ളതാണ് ഇങ്ങനെയുള്ള ക്രമീകരണത്തിന് ഏറ്റവും വലിയ ഗുണം.
ഇതുപോലെ പിവിസി പൈപ്പ് ക്രമീകരിക്കുന്ന രീതി വീഡിയോ ആയി കാണാം.
കൂടുതൽ ചെടി വിശേഷങ്ങൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/FL1qVDxUOhK8oXoE59rOuq
No comments