Latest Updates

അദീനിയം ചെടികളിലെ കീടാക്രമണം തടഞ്ഞ് നിറയെ പൂക്കൾ പിടിപ്പിക്കാം

അദീനിയം ചെടികൾ വളർത്തുന്ന പലരും നേരിടുന്ന ഒരു പ്രശ്നമാണ് കീടങ്ങളുടെ ആക്രമണം. സാധാരണയായി മുഞ്ഞ, മീലി ബഗ്ഗ്, ഫ്ലവര്‍ മിട്ജ്, സ്പൈടെര്‍ മൈറ്റ്, സീഡ് ബഗ്ഗ്, പുഴുക്കള്‍  എന്നിവയാണ് അദീനിയം  ചെടികളെ ആക്രമിച്ചു നശിപ്പിക്കുന്നത്.

ഇവ ഓരോന്നും ചെടിയുടെ ഓരോ ഭാഗങ്ങളെ ആണു നശിപ്പിക്കുക. ഇവയെ കൂടാതെ ചെറിയ ഉറുമ്പുകളും അദീനിയം  ചെടികളുടെ കൊടെക്സിനു കേട് വരുത്താറുണ്ട്.

അതുപോലെ തന്നെ അദീനിയം  ചെടികള്‍ക്ക് വരുന്ന മറ്റൊരു രോഗമാണ് ഫംഗല്‍ രോഗങ്ങള്‍. ഫംഗല്‍ രോഗങ്ങളെ പ്രധിരോധിക്കാന്‍ വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ ഈ പേജില്‍ തന്നെ വിശദമായി മറ്റൊരു പോസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തുടക്കത്തില്‍ പറഞ്ഞിരിക്കുന്ന കീടങ്ങളെ നശിപ്പിക്കാനായി വേപ്പെണ എമല്‍ഷന്‍ ഉണ്ടാക്കി ചെടികളില്‍ തളിച്ച് കൊടുക്കാം. ചെറിയ തോതില്‍ ഉള്ള കീടാക്രമണം ഈ രീതിയില്‍ തടയാവുന്നതാണ്.

എന്നാല്‍ വലിയ തോതില്‍ ഉള്ള കീടാക്രമണം ഉണ്ടാവുകയാണെങ്കില്‍ കെമിക്കല്‍ മാര്‍ഗ്ഗങ്ങള്‍ തന്നെ തേടേണ്ടതാണ്. തായോമീതോസാം പോലുള്ളവ ഇതിനായി തിരഞ്ഞെടുക്കാം. 

അദീനിയം  ചെടികളില്‍ വന്നിരിക്കുന്ന കീടങ്ങളെയും പ്രധിരോധമാര്‍ഗ്ഗങ്ങളും വിശദമായി വീഡിയോ ആയി കാണാം. 


ചെടികളുടെ കൂടുതല്‍ അറിവുകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/FL1qVDxUOhK8oXoE59rOuq

2 comments:

  1. ഇല കൂടെ കൂമ്പ് കരിഞ്ഞു നില്ക്കുന്നത് എന്തുകൊണ്ടാഞ്ഞ് : പൂക്കൾ ഉണ്ടാകാൻ എന്ത് വളമാണ് ഇങ്ങത്

    ReplyDelete
    Replies
    1. search optionil adenium ennu type cheyyuka... valavum pokkanulla tipsum okeyulla adeenium postukal kaanam

      Delete