Latest Updates

അടിപൊളി സ്പൈറല്‍ ഗാര്‍ഡന്‍ ഉണ്ടാക്കുന്ന വിധം പഠിക്കാം

ടര്‍ട്ടില്‍ വൈന്‍ പോലുള്ള ചെടികള്‍ കൊണ്ട് സ്പൈറല്‍ ഗാര്‍ഡന്‍ ഉണ്ടാക്കിയാല്‍ കാണാന്‍ മനോഹരമാണ്. ഇത് ഉണ്ടാക്കുവാനായി വലിയ ചിരട്ടകള്‍  ആവശ്യമാണ്.

അതുപോലെതന്നെ ഈ ചിരട്ടകള്‍ തൂക്കിയിടാൻ ചൂണ്ട നൂൽ പോലുള്ള ഫൈബർ വള്ളികളും വേണം. അതോടൊപ്പം ഇതിനെ കെട്ടിത്തൂക്കി ഇടുവാനുള്ള വലിയ വളയം അല്ലെങ്കിൽ ഫാനിന്റെ  കവറിംഗ് ആവശ്യമാണ്.

ഫൈബർ വള്ളികൾ എടുക്കുന്നതിന്റെ ഗുണം എന്താന്ന് വെച്ചാൽ ദൂരെ നിന്ന് നോക്കുമ്പോൾ ഈ വള്ളികൾ കാണാൻ സാധിക്കുകയില്ല.  അപ്പോള്‍ ചെടികള്‍ തനിയെ തൂങ്ങിക്കിടക്കുന്നത് പോലെ തോന്നും.

ചിരട്ടകളുടെ അടിയിൽ വെള്ളം വാര്‍ന്നു പോകുവാന്‍ ദ്വാരങ്ങൾ ഇട്ടു കൊടുക്കണം. ഒരു സാന്ഡ് പേപ്പര്‍ ഉപയോഗിച്ച് ചിരട്ടകള്‍ വൃത്തിയാക്കിയതിനു ശേഷം വള്ളികളില്‍ ഉറപ്പിച്ചു കെട്ടുക. 

അതിനുശേഷം ഇതിലേക്ക് ഓരോ ചിരട്ടയും ഒന്നിനുമുകളിൽ അടുത്തത് വരത്തക്ക രീതിയിൽ വളയത്തിന് ചുറ്റും കെട്ടിയിടുക. ഗാർഡൻ സെറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു ഹാങ്ങിങ് റോപ് കൊണ്ട് ഈ വളയത്തെ തൂക്കി ഇടാവുന്നതാണ്.

ഇനി ചിരട്ടകളിലെല്ലാം നടീൽ മിശ്രിതം നിറച്ച് ടർട്ടിൽ വൈൻ പോലുള്ള മനോഹരമായ ചെടികൾ നട്ടു കൊടുക്കാം. ഏകദേശം 20 - 30 ദിവസങ്ങൾ കൊണ്ടുതന്നെ ചിരട്ടകൾ ഒന്നും കാണാത്ത വിധത്തിൽ മനോഹരമായുള്ള സ്പൈറല്‍ ഗാര്‍ഡന്‍ റെഡിയാകും.

ചിരട്ടകൾ ദീർഘകാലം നിലനിൽക്കാൻ ആയിട്ട് പെയിന്റുകള്‍ അടിച്ചു കൊടുക്കാവുന്നതാണ്. ഇത് ഉണ്ടാക്കുന്ന രീതി വീഡിയോയായി കാണാം.

കൂടുതൽ വീഡിയോകൾ കാണുവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ചെടികളുടെ കൂടുതൽ ടിപ്സുകൾ മൊബൈലിൽ ലഭിക്കുവാൻ ആയിട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/FL1qVDxUOhK8oXoE59rOuq

1 comment:

  1. ഇതറിയാെമെങ്കിലും താങ്കൾ ചെയ്തത് Super ആയിട്ടുണ്ട്.

    ReplyDelete