Latest Updates

കറ്റാര്‍വാഴ തൈകള്‍ വളരെ എളുപ്പം ഉണ്ടാക്കിയെടുക്കുന്ന ടിപ്സ് അറിയാം.

ഒരുപാട് ഉപകാരമുള്ള ഒരു സസ്യമാണ് കറ്റാർവാഴ. പലരുടെയും വീടുകളിൽ കറ്റാർവാഴ വളര്‍ത്തുന്നുണ്ടാവും. പ്രധാനമായും പോളകള്‍ എടുക്കുവാൻ ആയിട്ടാണ് കറ്റാർവാഴ വളർത്തുന്നത്.

നിരവധി മരുന്നുകൾ ഉണ്ടാക്കുവാനും സൗന്ദര്യ വര്‍ദ്ധക വസ്തു ആയിട്ടും കറ്റാർവാഴ ജല്‍ ഉപയോഗിച്ചുവരുന്നു. കൃത്യമായ പരിചരണം ഇല്ലെങ്കിൽ നശിച്ചുപോകുന്ന ഒരു സസ്യം കൂടിയാണ് കറ്റാർവാഴ.

കറ്റാർവാഴയുടെ പുതിയ തൈകൾ ഉണ്ടാക്കുവാനായി പലരും ആഗ്രഹിക്കാറുണ്ട്. എന്നാൽ പലപ്പോഴും ഒന്നോ രണ്ടോ തൈകൾ മാത്രമാകും ഒരു വർഷത്തിൽ ഒരു കറ്റാർവാഴയില്‍ നിന്ന് ഉണ്ടായി വരുന്നത്.തൈകൾ കൂടുതൽ ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന രണ്ട് ടിപ്സുകൾ ഓർത്തിരിക്കുക. തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും.

ഒന്നാമത്തെ രീതി നല്ല ആരോഗ്യത്തോടെ വളരുന്ന ഒരു കറ്റാർവാഴയുടെ ചുവട്ടിലെ മണ്ണ് ഒരു ഇഞ്ച് താഴ്ത്തിയതിനുശേഷം വൃത്തിയുള്ള  കത്തികൊണ്ട് വട്ടത്തിൽ മുറിച്ചെടുക്കുക. കറ്റാർവാഴയുടെ കാണ്ഡത്തിന് 3 - 4 ഇഞ്ച് നീളം ഉണ്ടാവാറുണ്ട്. ഏറ്റവും അടിയില്‍ ഉള്ള പോളയില്‍ നിന്നും ഒന്നോ രണ്ടോ ഇഞ്ച് താഴ്ത്തി വേണം മുറിക്കുവാന്‍.

മുറിച്ചു മാറ്റിയ മുകള്‍ഭാഗം മറ്റൊരു ചട്ടിയിലേക്ക് അല്ലെങ്കിൽ ഗ്രോ ബാഗിലേയ്ക്ക് മാറ്റി നടുക. ആദ്യത്തെ പത്ത് ദിവസം തണൽ ഉള്ള സ്ഥലത്ത് വയ്ക്കുക. രണ്ടു ദിവസങ്ങൾ കൂടുമ്പോൾ ആവശ്യത്തിനുള്ള നന കൊടുക്കുക. അതിനുശേഷം വെയിൽ കൂടുതൽ കിട്ടുന്ന സ്ഥലത്തേക്ക് മാറ്റി വെക്കാം. ഇത്  വീണ്ടും കരുത്തോടെ വളരുന്നതാണ്.

അതുപോലെ തന്നെ മുറിച്ചുമാറ്റിയ ചുവടുഭാഗം മണ്ണ് കൊണ്ട് മൂടുക. ആദ്യത്തെ 5 ദിവസം ഇടത്തരം തണൽ ഉള്ള സ്ഥലത്ത് വയ്ക്കുക. ശേഷം വെയില്‍ കൂടുതല്‍ ഉള്ളിടത്ത് വെക്കാം. ഏകദേശം 20 - 25 ദിവസങ്ങൾ കൊണ്ടുതന്നെ മൂന്നുനാലു പുതിയ കറ്റാർവാഴ മുളപ്പുകള്‍ ഉണ്ടായിവരും. ഇവ വലിയ പോളകളായി വളർന്നു തുടങ്ങുമ്പോൾ വേർപെടുത്തി മാറ്റി നടാവുന്നതാണ്. 

ഇനി മറ്റൊരു രീതി കറ്റാർവാഴ നട്ടിരിക്കുന്ന ഗ്രോബാഗ് പൂര്‍ണ്ണമായും നിറയുന്നതുവരെ അല്ലെങ്കിൽ പോളയുടെ ഒപ്പം വരെ മണ്ണ് നിറച്ചു കൊടുക്കുക ഇങ്ങനെ ചെയ്യുമ്പോഴും ചുവട്ടിൽനിന്ന് പുതിയ തൈകള്‍ വേഗം പൊട്ടിമുളച്ചു വരുന്നത് കാണാറുണ്ട്. ഈ രീതിയിൽ നമുക്ക് കൂടുതൽ കറ്റാർവാഴ തൈകള്‍ വളരെ വേഗത്തിൽ ഉണ്ടാക്കിയെടുക്കാം.

ഈ അറിവുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക. ചെടികളെയും കൃഷികളും കുറിച്ചുള്ള കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ ആയിട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാന്‍ ക്ലിക്ക് ചെയ്യുക .https://chat.whatsapp.com/FL1qVDxUOhK8oXoE59rOuq

No comments