ബോഗൈന്‍വില്ലയില്‍ നിറയെ പൂക്കള്‍ പിടിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
വേനൽമാസങ്ങളിൽ ഏറ്റവും കൂടുതൽ പൂക്കൾ ഇടുന്ന ചെടിയാണ് ബോഗൈന്‍വില്ല. പലരുടെയും വീട്ടിൽ ഇതിൻറെ നിരവധി കളറുകൾ ഉണ്ടായിരിക്കും. എന്നാൽ ചിലരെങ്കിലും പറയുന്ന ഒരു കാര്യമാണ് ബോഗൈന്‍വില്ലയിൽ അധികം പൂക്കൾ പിടിക്കുന്നില്ല എന്നത്.
ചെറിയൊരു ശ്രദ്ധ കൊടുക്കുകയാണെങ്കിൽ ഇലകൾ കാണാത്ത വിധത്തിൽ നമ്മുടെ ബോഗൈന്‍വില്ലയിൽ പൂക്കൾ പിടിപ്പിക്കാം. അതിനുള്ള കാര്യങ്ങളാണ് ഈ പോസ്റ്റില്‍ പറയുന്നത്. ഈ അറിവുകള്‍ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ.
ഒന്നാമതായി ഓർക്കേണ്ട കാര്യം പരമാവധി അളവിൽ സൂര്യപ്രകാശം ലഭിക്കേണ്ട ഒരു ചെടിയാണ് ബോഗൈന്‍വില്ല. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ബോഗൺവില്ല ചെടികള്‍ക്ക് ലഭിക്കണം.
ബോഗൈന്‍വില്ലയിൽ പൂക്കൾ പിടിക്കുന്നില്ല എങ്കിൽ അതിന് ഈ പറഞ്ഞ അളവിലുള്ള സൂര്യപ്രകാശം ദിവസവും ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
രണ്ടാമതായി ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് പ്രൂണിങ്. കൊമ്പുകൾ മുറിച്ചു വിടുന്നതിനെ ആണ് പ്രൂണിങ് എന്ന് പറയുന്നത്. പ്രൂണിങ് ചെയ്യാതിരിക്കുകയാണെങ്കിൽ ഇതിൻറെ കമ്പുകൾ വളരെ നീളത്തിൽ വളർന്നു പോകും. ഏറ്റവും അഗ്രഭാഗത്തു വളരെക്കുറച്ച് പൂക്കൾ മാത്രം ഇട്ടു വലിയ ഭംഗി ഒന്നും ഇല്ലാതെയാവും
അതെ സമയം പ്രൂണിങ് ചെയ്ത ചെടിയില്‍ നല്ല ബുഷി ആയി നിറയെ പൂക്കൾ ഉണ്ടാവും. മറ്റൊരു കാര്യം വലിയ ചെടിച്ചട്ടികളിൽ വേണം ബോഗൈന്‍വില്ല നടുവാൻ ആയിട്ട്. കാരണം ഈ ചെടി വർഷങ്ങളോളം നിലനിൽക്കുന്ന ഒന്നാണ്.
പ്രത്യേകിച്ച് രോഗങ്ങളും കീടാക്രമണം ഒന്നും ഈ ചെടികളിൽ ഉണ്ടാവാറില്ല. മറ്റൊരു കാര്യം ബോഗൈന്‍വില്ലയിൽ പൂമൊട്ടുകൾ വന്നു തുടങ്ങുമ്പോൾ അതിൽ ഉള്ള മൂപ്പെത്തിയ ഇലകൾ മുറിച്ചു മാറ്റുക. പരമാവധി ഇലകളുടെ എണ്ണം കുറയ്ക്കുകയാണെങ്കിൽ അത്രയും കൂടുതൽ പൂക്കൾ ഉണ്ടായിവരും.
അതുപോലെതന്നെ വെള്ളം ആവശ്യത്തിന് മാത്രമേ കൊടുക്കാവൂ. കൂടുതലായി പോയാൽ പൂക്കളേക്കാൾ ഇരട്ടി ഇലകള്‍ മാത്രമേ ഉണ്ടാവൂ. ചെടിച്ചട്ടിയിലെ മണ്ണിൻറെ വരൾച്ചയും, ഇലകളുടെ വാടലും നോക്കി വെള്ളം ആവശ്യമാണോ എന്ന് തിരിച്ചറിയാം. അതിനനുസരിച്ചുള്ള വെള്ളം മാത്രം കൊടുത്താൽ മതി.
ബോഗൈന്‍വില്ല പൂക്കുവാൻ ആയിട്ട് ഏറ്റവും അനുയോജ്യമായ വളം ചാണകപ്പൊടിയും എല്ലുപൊടിയും ആണ്. ചെറുതായി മണ്ണ്‍ ഇളക്കിയതിനുശേഷം ഈ വളങ്ങൾ മാസത്തിൽ ഒന്ന് ഇട്ടുകൊടുക്കണം.
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇല കാണാത്ത വിധത്തിൽ ബോഗൈന്‍വില്ലയിൽ നിറയെ പൂക്കൾ ഉണ്ടാവും. ചെടികളുടെ കൂടുതൽ അറിവുകൾ മൊബൈലിൽ ലഭിക്കുവാൻ ആയിട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/FL1qVDxUOhK8oXoE59rOuq
No comments