റോസചെടികളിലെ ബ്ലാക്ക് സ്പോട്ട്, മഞ്ഞളിപ്പ് രോഗങ്ങളെ തടയാം
റോസചെടികളില്‍ പൂക്കള്‍ ഇല്ലാതെയാകുവാന്‍ കാരണമാകുന്ന ഒരു രോഗമാണ് ബ്ലാക്ക് സ്പോട്ട്. പേരുപോലെതന്നെ ഇലകളിൽ കറുത്ത നിറത്തിലുള്ള പുള്ളികൾ ഉണ്ടാവുകയും ക്രമേണ ചെടി മുഴുവൻ വ്യാപിക്കുകയും ചെയ്യും.
ഇങ്ങനെയുണ്ടാകുന്ന ഇലകൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ മഞ്ഞനിറം ബാധിച്ച് കൊഴിഞ്ഞുപോവുകയും ചെടികളിൽ പൂക്കൾ ഇല്ലാതാകുകയും ചെടി പൂര്‍ണ്ണമായും നശിച്ചുപോവുകയും ചെയ്യും.
ഈർപ്പം കൂടുതൽ അടിക്കുന്ന ചെടികൾക്കാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്. ബ്ലാക്ക് സ്പോട്ട് എന്ന രോഗം വരുത്തുന്നത് ഫംഗസ് ആണ്. ഈ രോഗത്തിൻറെ ഒരു പ്രശ്നം ക്രമേണ ഇത് അടുത്തുനിൽക്കുന്ന ചെടികളിലേക്ക് വ്യാപിക്കുകയും ചെടികൾ കൂട്ടത്തോടെ നശിച്ചുപോവാനും സാധ്യതയുണ്ട്.
ഈ രോഗത്തിന്റെ പ്രതിരോധ മാർഗങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം. ആദ്യമേ തന്നെ കറുത്ത പുള്ളികൾ ബാധിച്ച ഇലകളുള്ള റോസച്ചെടി മറ്റ് ചെടികളുടെ ഇടയിൽ നിന്നും മാറ്റി വെക്കുക.
മറ്റ് ചെടികളെ രോഗം ബാധിച്ചിട്ടുണ്ടോ എന്ന് സസൂക്ഷ്മം നിരീക്ഷിക്കുക. കറുത്ത പുള്ളികൾ അല്ലെങ്കിൽ മഞ്ഞളിപ്പ് കാണുന്ന ഇലകൾ മുഴുവനായിട്ടും മുറിച്ചുമാറ്റി തീയില്‍ നശിപ്പിച്ചു കളയുക.
ചെടിച്ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. കാരണം വെള്ളം കെട്ടിക്കിടക്കുന്ന ചെടിച്ചട്ടിയിലെ ചെടികൾക്ക് ആണ് ഏറ്റവും കൂടുതൽ ഈര്‍പ്പം അടിക്കുന്നത്.
വെള്ളം കെട്ടിക്കിടക്കുന്നുണ്ടങ്കിൽ ചെടിയെ മാറ്റി നടെണ്ടത് ആവശ്യമാണ്. വെള്ളം വാർന്നു പോകുന്ന രീതിയിലുള്ള നടീല്‍ മിശ്രിതം തയ്യാറാക്കി ചെടി നടുക.
മറ്റൊരു കാര്യം രാവിലെയുള്ള സമയങ്ങളിൽ മാത്രം വെള്ളമൊഴിച്ചു കൊടുക്കാൻ ശ്രദ്ധിക്കുക. വൈകുന്നേരങ്ങളിൽ വെള്ളമൊഴിച്ചാൽ രാത്രിയിൽ ഈർപ്പം അടിക്കുവാനുള്ള സാധ്യത കൂടുതലാണ്.
മാറ്റിവെച്ച ചെടിയെ പ്രൂൺ ചെയ്യുന്നതും നല്ലതാണ്. പുതിയ ഇലകൾ രോഗം ഇല്ലാതെ വളർന്നു കിട്ടും. ഈ ഫംഗൽ രോഗം വരാതിരിക്കുവാനായിട്ട് കൃത്യമായിട്ടുള്ള ഇടവേളകളിൽ ഏതെങ്കിലും ഫങ്കിസൈഡ് ഇലകളിൽ തളിച്ചു കൊടുക്കുക.ഇലയുടെമുകൾഭാഗത്ത് മാത്രമല്ല അടിവശത്തും തളിച്ച്കൊടുക്കണം. 15 അല്ലെങ്കിൽ 20 ദിവസത്തെ ഇടവേളകളിൽ ഇങ്ങനെ ചെയ്യുക.
മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക വഴി റോസ് ചെടിയിലെ ബ്ലാക്ക് സ്പോട്ട് എന്ന രോഗത്തെ പൂർണ്ണമായിട്ടും അകറ്റാം. കൂടുതല്‍ ചെടി അറിവുകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/GwUWXNQSXTx051kWKKbIdo
എല്ലാ ചെടികള്‍ക്കും തളിക്കാവുന്ന SAAF എന്ന ഫംഗിസൈട് ഓണ്‍ലൈനില്‍ വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക
No comments