പൂന്തോട്ടം ഭംഗിയാക്കും പോയിന്‍സെറ്റിയ - നടീലും പരിചരണവും
വളരെ ഭംഗിയുള്ള ചെടിയാണ് പോയിൻസെറ്റിയ. ഇലകളുടെ നിറവ്യത്യാസം ഉണ്ടാകുന്നതാണ് ഈ ചെടിയെ ആകർഷണീയമാക്കുന്നത്. പുതിയ ഇലകൾ പച്ച നിറത്തിൽ ഉണ്ടാകുമെങ്കിലും ഒരു ഘട്ടം കഴിഞ്ഞാൽ അത് കടുംചുവപ്പു നിറത്തിലേക്ക് മാറും.
പല നിറങ്ങളിലേക്ക് മാറുന്നത് ഉണ്ടെങ്കിലും ചുവപ്പു നിറത്തിലേക്ക് മാറുന്ന പോയിന്‍സെറ്റിയയ്ക്കാണ് പ്രചാരം കൂടുതൽ. കാണാനുള്ള ഭംഗി തന്നെയാണ് അതിന്റെ കാരണം.
വെള്ളം എളുപ്പത്തിൽ വാർന്നു പോകുന്ന തരത്തിലുള്ള നടീൽ മിശ്രിതം വേണം തയ്യാറാക്കുവാന്‍. മണൽ കൂടുതലുള്ള മണ്ണും ചാണകപ്പൊടിയും കൂടി ഇളക്കി മിശ്രിതം തയ്യാറാക്കാം.
ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം വേരുകൾ പൊട്ടാതെ മാറ്റി നടുവാൻ ശ്രദ്ധിക്കണം. വേരുകൾക്ക് ഇളക്കം തട്ടിയാൽ ഈ ചെടി പെട്ടെന്ന് തന്നെ വാടി പോകുന്നതാണ്.
അതു പോലെ മറ്റൊരു കാര്യം ജലസേചനം ആണ്. വെള്ളം കൂടിപ്പോയാൽ ഈ ചെടിയുടെ ഇലകൾ മഞ്ഞ നിറത്തിൽ ആയി പെട്ടെന്നുതന്നെ ചെടികൾ നശിച്ചു പോകുന്നു. അതുകൊണ്ടുതന്നെ വെള്ളം ഒഴിക്കുന്നതിനു മുമ്പായി ചെടിച്ചട്ടിയിലെ മണ്ണിൽ വെള്ളത്തിൻറെ അളവ് നോക്കിയതിനു ശേഷം മാത്രം വെള്ളം ഒഴിച്ചു കൊടുക്കുക.
നന്നായി വെളിച്ചം ആവശ്യമുള്ള ചെടിയാണിത്. രാവിലെ മുതൽ 11 മണി വരെയുള്ള വെയിൽ ആണ് ഇതിന് ഏറ്റവും അഭികാമ്യം ആയിട്ടുള്ളത്. ഉച്ചക്കുള്ള ചൂടുകൂടിയ വെയിൽ അടിച്ചാൽ ഈ ചെടിയുടെ ഇലകൾ വാടിപ്പോകും.
ഇതിൻറെ പൂക്കൾ വളരെ ചെറുതാണ്. പൂക്കളെക്കാൾ കൂടുതൽ ഇതിൻറെ ഇലകളുടെ ഭംഗിയാണ് ഏറ്റവും മനോഹരമായത്. ഇൻഡോർ ആയിട്ടും ഔട്ട്ഡോർ ആയിട്ടും വളർത്താവുന്നതാണ്. അകത്തളങ്ങളിൽ വെക്കുമ്പോൾ വെളിച്ചം കിട്ടുന്ന സ്ഥലങ്ങളിൽ ആണെന്ന് ഉറപ്പുവരുത്തണം.
കമ്പുകൾ മുറിച്ച് നട്ട് പുതിയ തൈകൾ ഉണ്ടാക്കിയെടുക്കാം. വളമായി ചാണകപ്പൊടി കൊടുക്കാം. അല്ലെങ്കിൽ NPK മാസത്തിൽ ഒന്ന് കൊടുക്കാം. കൂടുതൽ അറിവുകള്‍ക്കായി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.https://chat.whatsapp.com/GwUWXNQSXTx051kWKKbIdo
No comments