Latest Updates

ഇതുപോലൊരു ഗാര്‍ഡന്‍ മോഡല്‍ ഉണ്ടാക്കിയാല്‍ കാണാന്‍ അടിപൊളിയാവും

നമ്മുടെ പൂന്തോട്ടത്തിൽ ചെടികൾ വെറുതെ ചട്ടിയിൽ മാത്രം വയ്ക്കാതെ  അതിനെ പലവിധ മാതൃകയിൽ  ഭംഗിയായി ക്രമീകരിച്ചാൽ പൂന്തോട്ടം ഏറെ ആകർഷണീയമാകും.

അങ്ങിനെ നിർമ്മിക്കാവുന്ന  ഒരു പൂന്തോട്ട അലങ്കാര മാതൃകയാണ് ഇവിടെ വിവരിക്കുന്നത്. അതിനായി നമുക്ക് ആവശ്യമുള്ളത് പിവിസി പൈപ്പും  പ്ലാസ്റ്റിക് കുപ്പികളും ആണ്.

പ്ലാസ്റ്റിക് കുപ്പികൾ നടുവെ മുറിച്ചെടുക്കുക. എത്രത്തോളം വലിപ്പം ആവശ്യമാണെന്ന് നമുക്ക് തീരുമാനിക്കാം. പിവിസി പൈപ്പ് ഒരടി അല്ലെങ്കിൽ ആവശ്യമായിട്ടുള്ള അളവിൽ മുറിച്ചെടുക്കുക. ഇത് കുപ്പിയുടെ അടപ്പിന്റെ വട്ടത്തിനുള്ളിൽ കടക്കുന്ന വിധത്തിൽ ഉള്ളതായിരിക്കണം.നല്ല നിറങ്ങള്‍ അടിച്ചു കൊണ്ട് ഈ പ്ലാസ്റ്റിക് കുപ്പിയും പൈപ്പും മനോഹരമാക്കാം.

ഉള്ളിലേക്ക് കടത്തിയതിനുശേഷം പശ കൊണ്ടോ സ്ക്രൂ കൊണ്ടോ പിവിസി പൈപ്പ് പ്ലാസ്റ്റിക് ബോട്ടിലിന്റെ ഉള്ളിൽ ഉറപ്പിക്കുക.  ഈ ചിത്രത്തിൽ കാണുന്നതുപോലെ ഇനി പിവിസി പൈപ്പിൻറെ മറുവശം കുപ്പിയുടെ മുറിച്ചുമാറ്റിയ ചുവടുഭാഗത്ത് ഉറപ്പിക്കുക. ഇതിലേക്ക് നടീൽ മിശ്രിതം ഇട്ടുകൊടുക്കാം.

ഇതുപോലെതന്നെ മുകൾഭാഗത്ത് കുപ്പിയുടെ അടപ്പ് മുകളിൽ വച്ച് നടീൽ മിശ്രിതം താഴേക്ക് പോകാത്ത വിധത്തിൽ ഉറപ്പിച്ച് ചെടി നടാൻ ആയിട്ടുള്ള മാതൃക തയ്യാറാക്കാം. പത്തുമണി പോലുള്ള ചെടികളിൽ നടുകയാണെങ്കിൽ കാണാൻ വളരെ മനോഹരമായിരിക്കും.

 ഇത് നിർമ്മിക്കുന്ന വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ചെയ്യുക. 

കൂടുതൽ ചെടി അറിവുകൾ മൊബൈലിൽ ലഭിക്കുവാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/GwUWXNQSXTx051kWKKbIdo

1 comment: