ലാന്‍ഡ്‌സ്കേപ്പ് ഒരുക്കാന്‍ പരിചരണം കുറച്ചു മതിയായ ചെടികള്‍.
വീടിനു നല്ലൊരു ലാന്‍ഡ്സ്കെയിപ്പിംഗ് ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല. പ്രത്യേകിച്ച് പുതിയ വീടുകളുടെ ഭംഗി നിശ്ചയിക്കുന്നതില്‍ വീടിനു പുറത്തുള്ള ക്രമീകരണത്തിനു വലിയ പങ്കുണ്ട്.
ലാന്‍ഡ്‌സ്കേപ്പ് ഒരുക്കുമ്പോള്‍ അതിനു ഏറ്റവും പ്രധാനപ്പെട്ടത് അവിടെ വെക്കുന്ന മരങ്ങള്‍, പൂച്ചെടികള്‍, നിലത്തു പടര്‍ത്തുന്ന പുല്ലുകള്‍ വിവിധ അലങ്കാര മാതൃകകള്‍ എന്നിവയാണ്.
ഇതിനാവശ്യമായ പരിചരണം കുറവ് മതിയായ, എന്നാല്‍ വീടിനു ഭംഗി കൂട്ടുന്ന ചെടികള്‍ എന്തൊക്കെയാണെന്ന് നോക്കാം. കാലാവസ്ഥയ്ക്കും, സ്ഥലത്തിനും അനുയോജ്യമായവ നട്ട് വളര്‍ത്താം.
ദീര്‍ഘകാലം നില്ല്ക്കുന്ന ഇല ചെടികളായി അരലിയ, ക്രോട്ടന്‍ ചെടി, സൈപ്രസ്, യുജീനിയ, ട്രയാങ്കിള്‍ ഫിഗ് എന്നിവയുടെ വിവിധ ഇനങ്ങള്‍ വളര്‍ത്താം. ഇവയ്ക്കെല്ലാം നല്ലത് പോലെ വെയില്‍ ആവശ്യമുള്ള ചെടികളാണ്. വളര്‍ന്നു തുടങ്ങിയാല്‍ പിന്നെ വെള്ളം ഒഴിച്ചുകൊടുത്തില്ലങ്കിലും മണ്ണില്‍ നിന്നുള്ള ജലാംശം വലിചെടുത്തുകൊള്ളും.
പന വര്‍ഗ്ഗത്തില്‍ പെട്ട സാഗോ പാം, അരീക്ക പാം, റെഡ് പാം, ഫാന്‍ പാം, ഫോക്സ് ടെയില്‍ പാം, ട്രാവലേര്‍സ് പാം തുടങ്ങിയവ വീടുകള്‍ക്കും ഓഫീസുകള്‍ക്കും മുന്‍പില്‍ വളര്‍ത്തുവാന്‍ ആകര്‍ഷണീയമാണ്. എല്ലാ കാലാവസ്ഥയിലും വളരുന്നവയാണിത്.
മതിലുകളില്‍ പടര്‍ത്തുവാനായി ക്രീപിംഗ് ഫിഗ് തിരഞ്ഞെടുക്കാം. വളരെ പരിചരണം കുറവ് ആവശ്യമുള്ള ചെടിയാണിത്. അതുപോലെ തന്നെ മുളവര്‍ഗ്ഗത്തില്‍ പെട്ട നിരവധി ഇനങ്ങള്‍ മുറ്റത്തിന്റെ മൂലകളില്‍ വെക്കുവാന്‍ അനുയോജ്യമാണ്.
പൂച്ചെടികള്‍ ആയി രാജമല്ലി, ഹെലിക്കോണിയ, ലാന്റാന, തെച്ചി, ബീച്ച് സ്പൈഡര്‍ ലില്ലി, എല്ലോ എല്ടെര്‍ തുടങ്ങിയവ വളര്‍ത്താം.
ഇവയുടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടു മനസ്സിലാക്കുവാന്‍ വീഡിയോ കാണാം
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/GwUWXNQSXTx051kWKKbIdo
No comments