തുണി കൊണ്ടൊരു അടിപൊളി ചെടിച്ചട്ടി ഉണ്ടാക്കാം
പല ആകൃതിയിലുള്ള ചെടിച്ചട്ടി ഉണ്ടാക്കുന്നത് ഇപ്പോൾ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. ഈ പോസ്റ്റിൽ പറയുന്നത് തുണിയും സിമന്റും ഉപയോഗിച്ചുകൊണ്ടുള്ള ചെടിച്ചട്ടി നിർമ്മാണത്തെ പറ്റിയാണ്.
കോട്ടൺ തുണികൾ ആണ് ഈ രീതിയിൽ ചെടിച്ചട്ടി ഉണ്ടാക്കാൻ ആയിട്ട് തെരഞ്ഞെടുക്കേണ്ടത്. ഉപയോഗ ശൂന്യമായ ബനിയൻ പോലുള്ളവ ഇതിന് അനുയോജ്യമാണ്.
നമ്മുടെ ചെടിചട്ടിക്ക് എത്ര വലിപ്പം വേണം എന്ന് ഏകദേശം കണക്കുകൂട്ടുക. അതിനനുസരിച്ച് തുണി വൃത്താകൃതിയിൽ മുറിച്ചെടുക്കുക. എത്രത്തോളം വലിപ്പം കൂടുന്നുവോ, അത്രത്തോളം ചെടിച്ചട്ടിയുടെ വലുപ്പം കൂടിയിരിക്കും.
സിമൻറ് വെള്ളവുമായി കൂട്ടിയിളക്കി ഗ്രൗട്ട് രൂപത്തിലാക്കുക. മുറിച്ചു വച്ചിരിക്കുന്ന തുണിയെ ഇതിലേക്ക് നല്ലതുപോലെ മുക്കിയെടുക്കുക. ഇതിനെ ചെറിയൊരു പ്ലാസ്റ്റിക് ഗ്ലാസിൻറെ മുകളിലേക്ക് ഇടുക. ചെടിച്ചട്ടിയുടെ വശങ്ങള്‍ ഏതു വലിപ്പത്തിൽ വേണമെന്ന് ഈ സമയത്താണ് നിശ്ചയിക്കുന്നത്.
അതിനനുസരിച്ച് തുണി ക്രമീകരിച്ചു ഇടുക. ഇനി ഇതിനെ ചൂട് അടിക്കാത്തതും വെയിൽ കൊള്ളാത്തതുമായ സ്ഥലത്ത് ഉണക്കുവാൻ ആയി വെക്കുക. നല്ലതുപോലെ ഉറച്ചതിനുശേഷം ഗ്ലാസ്സിൽ നിന്നും ഇത് വേർപ്പെടുത്തുക.
ഇതിൻറെ അകത്തും പുറത്തും വെള്ളം കുറച്ച് ചേര്‍ത്തുള്ള ഗ്രൗട്ട് തേച്ചു കൊടുക്കുക. ആവശ്യത്തിനുള്ള കട്ടി ഉണ്ടാക്കിയെടുക്കണം. അതിനുശേഷം വീണ്ടും ഉണങ്ങാൻ വെക്കാം. ഇങ്ങനെ ഉണങ്ങിയ ചെടിച്ചട്ടിയില്‍ വൈറ്റ് സിമൻറ് അല്ലെങ്കിൽ വാൾ പുട്ടി അടിച്ചു കൊടുക്കാം.
അതിനുശേഷം നമുക്ക് ഇഷ്ടമുള്ള നിറങ്ങൾ അടിച്ച് ഇതിനെ മനോഹരമാക്കാം. ഒരുപാട് വലുതാവാത്ത ചെടികൾ വേണം ഇങ്ങനെയുള്ള ചെടിച്ചട്ടികളില്‍ വെക്കുവാൻ. ഇത് നിർമ്മിക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതൽ ചെടി വിശേഷങ്ങൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GwUWXNQSXTx051kWKKbIdo
No comments