ചെടിച്ചട്ടി കമഴ്ത്തി വെച്ച് ചെടികൾ നാട്ടാലോ ..കാണാന്‍ അടിപൊളി
നമ്മള്‍ എപ്പോഴും ചെടികൾ നടുന്നത് ചെടിചട്ടി നേരെ വച്ചിട്ടല്ലേ ? എന്നാൽ ഒരു വ്യത്യസ്തതയ്ക്കു വേണ്ടി ചട്ടി കമിഴ്ത്തിവെച്ച് ചെടികള്‍ വളർത്തിയാൽ അടിപൊളിയാവും. വളരെ എളുപ്പത്തില്‍ ഇത് സെറ്റ് ചെയ്യാം.
ഇതിനായി ആവശ്യമുള്ളത് പ്ലാസ്റ്റിക്ക് ചെടിചട്ടിയാണ്. ഇടത്തരം സൈസിലുള്ളവ മതിയാവും. ഇതിൻറെ ചുവടു വശത്ത് ചട്ടി തൂക്കിയിടാൻ ആവശ്യമുള്ള വള്ളികള്‍ കടത്താന്‍ ദ്വാരങ്ങൾ ഉണ്ടാക്കുക.
അതുപോലെതന്നെ വെള്ളമൊഴിച്ചു കൊടുക്കാൻ ആവശ്യമായ ദ്വാരവും ഉണ്ടാക്കുക. ചെടിച്ചട്ടിയുടെ മുകൾവശത്ത് ചെറിയ കമ്പി കഷണങ്ങളും അല്ലെങ്കിൽ കമ്പുകളും കയറ്റി വക്കാവുന്ന രീതിയിലുള്ള ദ്വാരങ്ങൾ ഇട്ടു കൊടുക്കുക.
ചെടിച്ചട്ടിയിൽ നടീൽ മിശ്രിതം നിറച്ചശേഷം ചെടികൾ നടാം. ടര്‍ട്ടില്‍ വൈൻ പോലെ താഴേക്ക് തൂങ്ങി കിടക്കുന്ന ചെടികളാണ് ഇങ്ങനെയുള്ള രീതിയിൽ നടാനായി തിരഞ്ഞെടുക്കേണ്ടത്.
ചെടികൾ മണ്ണിൽ ഉറപ്പിച്ചതിനുശേഷം മുകളിൽ കുറച്ചു കൂടി മണ്ണ് ഇട്ടു കൊടുക്കുക. അതിനു മുകളില്‍ ചെടിച്ചട്ടി മൂടത്തക്ക വിധത്തിൽ ഒരു ചണച്ചാക്ക് കഷണം വെക്കുക.
അതിൻറെ മുകളിലൂടെ ചെറിയ കമ്പുകൾ ദ്വാരങ്ങളിലൂടെ കടത്തി ഉറപ്പിക്കുക. ഇതുപോലെ അഞ്ചോ ആറോ കമ്പുകൾ എതിർവശത്തുള്ള ദ്വാരങ്ങളിലൂടെ കടത്തി ബലപ്പെടുത്തുക.
ഇനി ചെടിച്ചട്ടി തലകീഴായി തൂക്കിയിടാം. നല്ല നിറങ്ങളുള്ള ചെടിച്ചട്ടികൾ വേണം ഇതിനായി തെരഞ്ഞെടുക്കുവാൻ. ഇതുപോലെ ചെടികൾ നട്ടു താഴേയ്ക്ക് വളര്‍ന്നു കിടക്കുന്നത് കാണാൻ മനോഹരവുമാണ്.
ഇത് ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതൽ വിശേഷങ്ങൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/FL1qVDxUOhK8oXoE59rOuq
No comments