Latest Updates

പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ട് മനോഹരമായ ഒരു ഗാർഡൻ മാതൃക

ഇതിനായി രണ്ടു തരത്തിലുള്ള പ്ലാസ്റ്റിക് കുപ്പികൾ ആവശ്യമാണ്. ഒന്നാമതായി  2 ലിറ്ററിന്റെ വലിയ പ്ലാസ്റ്റിക് കുപ്പികൾ, മറ്റൊന്നു കൂള്‍ ഡ്രിങ്ക്സുകള്‍ ലഭിക്കുന്ന ആകൃതിയുള്ള കുപ്പികൾ. മത്തങ്ങ കുപ്പി എന്നൊക്കെ പറയുന്ന കുപ്പികൾ ആണ് ആവശ്യം.

മത്തങ്ങ കുപ്പിയുടെ ചുവടു വശം മുറിച്ചുമാറ്റുക. ഇനി രണ്ട് ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പികൾ ചെറിയ വീതിയിൽ നടുവേ ചായ്ച്ചു കീറുക. അതിന് ശേഷം 2 ലിറ്ററിന്റെ കുപ്പിയുടെ ചൂവട് ഭാഗം മുറിച്ചു മാറ്റുക.

ഇങ്ങനെ മുറിച്ചു കിട്ടുന്ന ഭാഗമാണ് കുപ്പികൾ നേരെ നിർത്താൻ ആയിട്ടുള്ള സ്റ്റാൻഡ് ആയി ഉപയോഗിക്കുന്നത്.  അതിനായി കുപ്പിയുടെ മുകൾവശം ഇറങ്ങുന്നത് പോലെ ഉള്ള ദ്വാരം ഇതിൽ ഉണ്ടാക്കിയെടുക്കുക.

ഇനി ഇതിലേക്ക് 2 ലിറ്റർ കുപ്പിയെ ഉറപ്പിച്ചതിനുശേഷം മത്തങ്ങ കുപ്പിയെ  ഇതിനുള്ളിൽ കൂടി താഴേക്ക് അമര്ത്തി ഉറപ്പിക്കുക. ഇപ്പോള്‍ 2 ലിറ്ററിന്റെ കുപ്പിയിലെ കീറിയ ഭാഗങ്ങള്‍ വളഞ്ഞ് നല്ല ആകൃതിയില്‍ നില്‍ക്കും.

ഒരോ മാതൃകയിലും കടും നിറങ്ങള്‍ അടിച്ചു മനോഹരമാക്കാം. ഇനി ഈ കുപ്പിയിൽ നടീല്‍ മിശ്രിതം നിറച്ച് ചെടികള്‍ നടാം.

ഈ മാതൃക ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം. 

കൂടുതൽ ചെടി വിശേഷങ്ങൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/FL1qVDxUOhK8oXoE59rOuq

No comments