കൃഷികള്‍ നനയ്ക്കാന്‍ ഡ്രിപ്പ് ഇറിഗേഷന്‍ ഉണ്ടാക്കുന്ന വിധം കാണാം
ഇനിയുള്ള കുറച്ചു മാസങ്ങള്‍ കൃഷികള്‍ക്കു നന ആവശ്യമായി വരും. വെള്ളം പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ഡ്രിപ്പ് ഇറിഗേഷന്‍ പോലുള്ളവ ഉപകരിക്കും.
ഒരേ സമയം പച്ചക്കറികള്‍, ചെടികള്‍ പോലുള്ളവയ്ക്കും തെങ്ങ് പോലുള്ള വലിയ കൃഷികള്‍ക്കും നനയ്ക്കാവുന്ന ഡ്രിപ്പറുകള്‍ വിപണിയില്‍ ലഭ്യമാണ്. ഗാര്‍ഡന്‍ ഹോസുകളിലും ചെറിയ 6 mm മുതലുള്ള ട്യുബുകളിലും ഇവ സെറ്റ് ചെയ്യുവാന്‍ സാധിക്കും.
സാധാരണ 30 മീറ്ററാണ് ഹോസുകളുടെ നീളം കടകളില്‍ വരിക. 6 mm ട്യുബ് ആണങ്കില്‍ 250 രൂപയോളം വിലയാവും. ഡ്രിപ്പറുകള്‍ക്ക് 2 - 3 രൂപയാണ് ഒരെണ്ണത്തിനു വില വരിക.
ഇവ വാങ്ങി ഹോസുകളില്‍ ചെറിയ ദ്വാരം ഉണ്ടാക്കി ഇറക്കി വച്ചാല്‍ ഇറിഗേഷന്‍ സെറ്റ് റെഡി ആയി. ഒരു വലിയ ടെറസിലെ കൃഷികള്‍ നനയ്ക്കാന്‍ ഒരു റോള്‍ ഹോസ് (30 മീറ്റര്‍) ധാരാളം മതിയാവും.
കൃഷികള്‍ക്ക് അനുസരിച്ച് ദിവസം കുറച്ചു നേരം വെള്ളം തുറന്നു വിട്ടാല്‍ മതിയാവും. ഓരോ കൃഷിയും നടന്നു നനയ്ക്കേണ്ട സമയവും ലാഭം കിട്ടും അതുപോലെ തന്നെ ഈ സമയത്ത് മറ്റു പണികള്‍ ചെയ്യുകയുമാവാം.
താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ഡ്രിപ്പറുകള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ സാധിക്കും.
No comments