Latest Updates

കായ്കാത്ത നാരകം കായ്ക്കുവാന്‍ ഈ വളങ്ങള്‍ ഇട്ടു കൊടുക്കാം


നാരകം നടുന്നവര്‍ പറയുന്ന കാര്യമാണ് കായ്കള്‍ പിടിക്കുന്നില്ല എന്നത്. ഇതിന്റെ പ്രധാന കാരണം കായ്ക്കാന്‍ ആവശ്യമായ പോഷകങ്ങള്‍ നാരകത്തിന് ലഭിക്കാത്തതാണ്.
ഇപ്പോള്‍ കൂടുതലും ബഡ് നാരകങ്ങള്‍ ആണ് തൈകളായി വാങ്ങാന്‍ ലഭിക്കുക. നല്ലത് പോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ വേണം ഇവയെ നട്ട് പിടിപ്പിക്കുവാന്‍.

അടിവളമായി ചാണകപൊടി, എല്ലുപൊടി തുടങ്ങിയവ ചേര്‍ത്ത് കൊടുക്കാം. വളര്‍ന്നു തുടങ്ങുമ്പോള്‍ നല്ലതുപോലെ ജലസേചനം ആവശ്യമാണ്‌. വളര്‍ച്ചയെത്തുമ്പോള്‍ നാരകം നിറയെ പൂവിടാനായി ഫോസ്ഫറസ് കൂടുതല്‍ ഉള്ള വളങ്ങള്‍ ചേര്‍ത്തു കൊടുക്കണം.

അതുപോലെ തന്നെ ചാണക സ്ലറി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നതും പൂക്കളും കായ്കളും പിടിക്കുവാന്‍ നല്ലതാണ്. നാരകത്തിന്റെ പരിപാലനവും വളങ്ങളും വിശദമായി വീഡിയോ ആയി കാണാം.
മറ്റു വീഡിയോകള്‍ കാണുവാന്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക.

കൂടുതല്‍ കൃഷി വിശേഷങ്ങള്‍ക്കായി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/FL1qVDxUOhK8oXoE59rOuq

No comments