ഡയാന്തസ് ചെടി നിറയെ പൂക്കള്‍ പിടിക്കുവാനുള്ള ടിപ്സ്
നിരവധി നിറങ്ങളിലുള്ള പൂക്കള്‍ ഇടുന്ന ഡയാന്തസ് ചെടികള്‍ ഉണ്ട്. പ്രധാനമായും രണ്ടു തരത്തില്‍ പെട്ട ഇനങ്ങളാണുള്ളത്. ഒരു വര്ഷം മാത്രം ആയുസുള്ളവയും 5 വര്ഷം വരെ നിലനില്‍ക്കുന്നവയും.
ഡയാന്തസ് ചെടി നിറയെ പൂക്കള്‍ ഇടുവാന്‍ ദിവസവും 5 - 6 മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനപെട്ട മറ്റൊരു കാര്യമാണ് ഡെഡ് ഹെഡിംഗ്. അതായത് ഒരു ഞെടുപ്പിലെ പൂക്കള്‍ വാടാന്‍ തുടങ്ങുമ്പോള്‍ ആ പൂക്കളെ നുള്ളി മാറ്റുക.
കാരണം വളരെ പെട്ടന്ന് തന്നെ ഈ പൂക്കളില്‍ വിത്തുകള്‍ വളരും. ഇങ്ങിനെ സംഭവിക്കുമ്പോള്‍ ചെടിയില്‍ പുതുതായി പൂക്കള്‍ ഉണ്ടാവുന്നത് കുറയും. മറ്റൊരു കാര്യം ചെടികള്‍ക്ക് ഫ്ലവറിംഗ് ബൂസ്റ്റര്‍ കൊടുക്കുക എന്നതാണ്.
DAP അല്ലങ്കില്‍ തുല്യ NPK ഇതിനായി തിരഞ്ഞെടുക്കാം. നിറയെ പൂക്കള്‍ പിടിപ്പിക്കുവനുള്ള മറ്റൊരു മാര്‍ഗ്ഗം ആണ് പ്രൂണിംഗ്. പൂക്കള്‍ കൊഴിഞ്ഞു തുടങ്ങിയ കമ്പുകള്‍ മുറിച്ചു വിടുക. തല്‍ഫലമായി ആ കമ്പിന്റെ ചുവട്ടില്‍ നിന്നും പുതിയ ശിഖരങ്ങള്‍ മുളച്ചു വന്ന് നിറയെ പൂക്കള്‍ ഇടും.
ഡയാന്തസ് ചെടിയുടെ കൂടുതല്‍ വിശദമായ വിവരങ്ങള്‍ വിടെയോയായി കാണാം.
കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/CTUUuop7h0x2RB9iWU4IUY
No comments