Latest Updates

ഈ മരുന്ന് പ്രയോഗിച്ചാല്‍ ജെര്‍ബെറ ചെടിയിലെ പൂമൊട്ടുകള്‍ നശിച്ചു പോകുന്നത് തടയാം.

ജർബറ ചെടി വളർത്തുന്നവർ നേരിടുന്ന ഒരു പ്രശ്നമാണ് പൂവിൻറെ മൊട്ടുകൾ കരിഞ്ഞുണങ്ങി നശിച്ചു പോകുന്നത്. ഇത് എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം.

പൂവിൻറെ മൊട്ടുകൾ ഉണങ്ങി പോകാനുള്ള അടിസ്ഥാനപരമായ കാരണം ഇതിൻറെ ഉള്ളിൽ ചെറിയ പ്രാണികൾ ഇരുന്ന് നീരൂറ്റിക്കുടിക്കുന്നതുകൊണ്ടാണ്. അങ്ങനെ മൊട്ടിലെ മുഴുവൻ ജലാംശവും ഇല്ലാതായിത്തീരുന്നു. തുടർന്ന് പൂമൊട്ട് കറുത്ത നിറത്തിലേക്ക് മാറി ഉണങ്ങുവാൻ തുടങ്ങുന്നു. ഇതാണ് ഭൂരിഭാഗം ചെടികളിലും കണ്ടുവരുന്നത്.

ഇതിനെ പ്രതിരോധിക്കാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ഒരു കീടനാശിനി തയ്യാറാക്കാം. ചെടികളുടെ എണ്ണത്തിന് ആനുപാതികമായി വെളുത്തുള്ളി എടുക്കുക. ഇതിനെ നന്നായിട്ട് ചതച്ച് എടുക്കുക.

ഈ വെളുത്തുള്ളി മൂടത്തക്ക വിധത്തിൽ രണ്ടുദിവസം വെള്ളമൊഴിച്ച് ഇടുക.  അതിനുശേഷം ഇതിനെ അരിച്ചെടുത്ത് ഇരട്ടി അളവിൽ കഞ്ഞിവെള്ളവും ആയിട്ട് കൂട്ടിച്ചേർത്ത് ഇളക്കുക. 

ഇങ്ങനെ കിട്ടുന്ന മിശ്രിതം ആഴ്ചയിൽ ഒന്നു വീതം ജെര്‍ബെറ ചെടികളിൽ തളിച്ച് കൊടുക്കുക. എല്ലാ ഇലകളുടെയും അടിഭാഗത്തും അതുപോലെ തന്നെ  പൂമൊട്ടുകൾ വളർന്നു തുടങ്ങുമ്പോളും ഈ ലായനി തളിച്ചു കൊടുക്കുക.നീരൂറ്റി കുടിക്കുന്ന പ്രാണികളെ ഈ മാർഗ്ഗത്തിലൂടെ അകറ്റാം.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ജർബറ ചെടികളെ ചൂട് കൂടിയ വെയിൽ അടിക്കുന്ന സ്ഥലങ്ങളിൽ വെക്കാതിരിക്കുക. പ്രത്യേകിച്ച് ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെയുള്ള വെയിലിനു ചൂടു കൂടുതല്‍ ആവും. അത് കൊള്ളാത്ത വിധത്തിൽ ക്രമീകരിച്ച് വച്ചാൽ ചെടികള്‍ നിറയെ പൂക്കള്‍ ഇടുന്നതാണ്

കൂടുതൽ ചെടി വിശേഷങ്ങൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/CTUUuop7h0x2RB9iWU4IUY

No comments