മണിപ്ലാന്റ് കൊണ്ടൊരു മരം ഉണ്ടാക്കിയാല്‍ കാണാന്‍ വേറെ ലെവലാകും
സാധാരണ പലരുടെയും മണി പ്ലാന്റ് വളരുക ഒരു കുപ്പിയിലെ വെള്ളത്തിലാവും. എന്നാല്‍ മണിപ്ലാന്റ് കൊണ്ട് നമ്മുക്ക് നിരവധി വ്യത്യസ്തമായ മാതൃകകള്‍ ഉണ്ടാക്കി വീട് മനോഹരമാക്കാം.
അതിലൊന്നാണ് മണിപ്ലാന്റ്റ് മരം. ലിവിംഗ് റൂം പോലുള്ള സ്ഥലത്ത് ഇങ്ങിനൊരു മാതൃക ഉണ്ടാക്കി വെച്ചാല്‍ കാണാന്‍ അടിപൊളിയാവും. നമുക്ക് തന്നെ എളുപ്പത്തില്‍ നിര്‍മ്മിക്കാം.
ഇതിനായി പ്ലാസ്ടിക്കിന്റെ ഒരു വലിയ ചെടിച്ചട്ടിയും ബെയ്സിന്‍ പോലുള്ള മൂന്ന് ചട്ടികളും വേണം. വലിയ ബെയ്സിനുളില്‍ ചെടിച്ചട്ടി ഇറക്കി വച്ച് ഉറപ്പിച്ചതിനു ശേഷം ഉണങ്ങിയ മരങ്ങളുടെ വേരുകള്‍, അല്ലങ്കില്‍ കമ്പുകള്‍ നല്ലതുപോലെ ആകര്‍ഷകമായ പെയിന്റുകള്‍ അടിച്ചു മനോഹരമാക്കി ചെടിച്ചട്ടിയില്‍ ഉറപ്പിച്ചു നിര്‍ത്തുക.
കമ്പിന്റെ മുകള്‍ വശത്ത് ചെറിയ ബെയ്സിനുകള്‍ ഉറപിച്ചതിനു ശേഷം എല്ലാ ചട്ടികളിലും നടീല്‍ മിശ്രിതം നിറച്ച് മണി പ്ലാന്റ് നടാം. താഴെയുള്ള ചട്ടികളില്‍ നീളം കുറവുള്ളവയും മുകളില്‍ ഉള്ള ചട്ടികളില്‍ നീളം കൂടുതലുള്ള ,താഴേയ്ക്ക് തൂങ്ങി കിടക്കുന്ന രീതിയിലുള്ളവയും നടുക.
മനോഹരമായ ഈ മാതൃക ഉണ്ടാക്കുന്നത് വീഡിയോ ആയി കാണാം.
No comments