പഴയ കുട കൊണ്ടൊരു പ്ലാന്റ് ഡെക്കോര്‍ തയാറാക്കാം.
പഴയ വര്‍ണ്ണ കുടകള്‍ ഉണ്ടങ്കില്‍ വെറുതെ കളയല്ലേ. അതുകൊണ്ട് ചെടികള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കാം. ഇതിനായി ഒരു വലിയ ചെടിച്ചട്ടിയിലെയ്ക്ക് ഒരു pvc പൈപ്പ് ഇറക്കി ഉറപ്പിച്ചു നിര്‍ത്തുക.
പ്ലാസ്റ്റിക് കുപ്പികള്‍ നടുവേ മുറിച്ചു വിവിധ പെയിന്റുകള്‍ അടിച്ചു അതിലേയ്ക്ക് വ്യത്യസ്തങ്ങളായ പൂചെടികള്‍ നട്ട് പിടിപ്പിക്കുക. അത് പോലെ തന്നെ താഴേയ്ക്ക് തൂങ്ങി കിടക്കുന്ന വിധത്തിലുള്ള ചെടികളും തിരഞ്ഞെടുക്കാം.
ഇങ്ങിനെ തയ്യാറാക്കിയതിനെ pvc പൈപ്പിലെയ്ക്ക് സ്ക്രു ചെയ്ത് ഉറപ്പിക്കുക. ഇതിനു മുകളില്‍ കുട നിവര്‍ത്തി വെക്കാം. കാഴ്ചയില്‍ വ്യത്യസ്തവും മനോഹരവുമാണ് ഈ രീതിയില്‍ അലങ്കരിക്കുന്നത്.
ഇതുണ്ടാക്കുന്ന വീഡിയോ കാണാം.
വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/Bqbvj99K5VsEvWLMH4bKIq
👌👌👌
ReplyDelete